ഇതുവരെ കണ്ടതിനേക്കാൾ മാരകമായ മഹാമാരി വരുന്നു! മുന്നറിയിപ്പുമായി WHO... കോവിഡിനേക്കാൾ വലിയ മഹാമാരി...

കൊവിഡിനേക്കാൾ മാരകമായ മഹാമാരിക്ക് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണം, അത് കൊവിഡിനേക്കാൾ അപകടകരമായേക്കാമെന്നും ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡിന്റെ കെടുതികളിൽ നിന്ന് ലോകം പഴയ അവസ്ഥയിലേക്ക് തിരികെ വരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
കോവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രിതമായ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന പുതിയ മുന്നറിയിപ്പ് നല്‍കുന്നത്. 'ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയില്‍ കോവിഡ് 19 അവസാനിച്ചുവെങ്കിലും ആഗോള ആരോഗ്യ ഭീഷണി അവസാനിച്ചിട്ടില്ലെന്ന്' അദ്ദേഹം പറയുന്നു. കോവിഡിന്റെ മറ്റു വകഭേദങ്ങൾ പുതിയ രോഗികളെ സൃഷ്ടിക്കുകയാണ്. നിലവിലുള്ളതിനേക്കാൾ ഭീതിദ സാഹചര്യമായിരിക്കും നേരിടേണ്ടി വരിക.
ഇനിയുള്ള കാലങ്ങളിൽ മഹാമാരികളായിരിക്കും നാം നേരിടേണ്ട പ്രധാന ഭീഷണി. അടുത്ത മഹാമാരി വാതിലിൽ മുട്ടി വിളിക്കുമ്പോഴേക്കും അതിനെ നേരിടാൻ എല്ലാ രീതിയിലും നാം മുന്നൊരുക്കങ്ങൾ നടത്തണമെന്നും അദ്ദേഹം ഉപദേശം നൽകി. പുതിയ വകഭേദം ഉടലെടുക്കാനുള്ള ഭീഷണി വളരെ കൂടുതലാണ്. അത് രോഗവ്യാപനം കൂട്ടുകയും മരണം ഉയര്‍ത്തുകയും ചെയ്യും.
76ാമത് ലോകാരോഗ്യ അസംബ്ലിയിലാണ് അദ്ദേഹം തന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. നാം നേരിടുന്ന ഭീഷണി മാത്രമല്ല മഹാമാരികള്‍. അവ നേരിടാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ വേണം. എല്ലാ വിധത്തിലുള്ള അടിയന്തര നടപടികളും സ്വീകരിക്കണം. അടുത്ത് വരാൻ പോകുന്ന പകർച്ചവ്യാധിയെ ചെറുക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കാൻ ഡബ്ല്യുഎച്ച്ഒ തലവൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
കൊവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ അടുത്തിടെയാണ് പിൻവലിച്ചത്. എന്നാൽ ആഗോള ആരോഗ്യ ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാമാരി പടിവാതില്‍ക്കല്‍ എത്തുമ്പോള്‍ അതിനെ മനസ്സിലാക്കി, കൂട്ടായി, ഉചിതമായി നേരിടാന്‍ ശ്രമിക്കണം.
2030 നുള്ളില്‍ കൈവരിക്കേറ്റ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ ആരോഗ്യ സംബന്ധമായ ലക്ഷ്യത്തിന്റെ സൂചകങ്ങള്‍ കൂടിയാണ് കോവിഡ് 19. 2017ല്‍ ലോകാരോഗ്യ അസംബ്ലി പ്രഖ്യാപിച്ച ട്രിപ്പില്‍ ബില്യണ്‍ ലക്ഷ്യങ്ങളുടെ പുരോഗതിയെ കാര്യമായി ബാധിക്കാനും ഈ മഹാമാരിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു.
'ജനങ്ങളെ മാരകമായ രോഗത്തിലേയ്ക്കും മരണത്തിലേയ്ക്കും തള്ളിവിടാൻ കാരണമാകുന്ന മറ്റൊരു മാരകമായ വൈറസിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. അടുത്ത മഹാമാരിയെ നേരിടാൻ എല്ലാവരും ഒന്നായി, കൂട്ടായ്മയോടെ പ്രവർത്തിക്കാൻ തയ്യാറാവണം. കൊവിഡ് മഹാമാരിയെ പ്രതിരോധിച്ച അതേ നിശ്ചയദാർഢ്യത്തോട് കൂടി ഇനി വരുന്ന മഹാമാരിയെയും നേരിടാൻ തയ്യാറാകണം'- ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഒമ്പത് രോഗങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടന ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചികിത്സയുടെ അഭാവം അല്ലെങ്കിൽ ഒരു പകർച്ചവ്യാധിയായി മാറാനുള്ള ശേഷി എന്നിവ കാരണം ഈ രോഗങ്ങൾ അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha