പ്രധാനാധ്യാപികയും രണ്ട് അധ്യാപകരും തമ്മിലുള്ള പൊരിഞ്ഞ തല്ല്...

സ്‌കൂളിലെ അധ്യാപകര്‍ കുട്ടികള്‍ക്ക് മാതൃക ആകേണ്ടവര്‍ കാണിച്ചുകൂട്ടിയ കോലാഹലങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ ചര്‍ച്ചയാകുന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ ഹെഡ്മിസ്ട്രസും അധ്യാപികമാരും തമ്മിലുള്ള ഒരു പൊരിഞ്ഞ അടിയുടേതാണ്. സ്‌കൂളിലെ ജനാലകള്‍ അടച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് വലിയ കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നത്.
പട്‌നയിലെ ഒരു പ്രധാനാധ്യാപികയും രണ്ട് അധ്യാപകരും തമ്മിലായിരുന്നു കുട്ടികളുടെ മുന്നില്‍ വച്ചുള്ള പൊരിഞ്ഞ അടി. കൊറിയ പഞ്ചായത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആദ്യം കണ്ടത് ക്ലാസ് റൂമില്‍ നിന്ന് തര്‍ക്കിക്കുന്ന അധ്യാപികമാരെ ആയിരുന്നു. പിന്നീട് പുറത്തേക്കുവന്ന അവര്‍ വയലില്‍ കിടന്നും തല്ലുകൂടി. ക്ലാസ് മുറിയുടെ ജനാലകള്‍ അടയ്ക്കാന്‍ ഒരു അധ്യാപിക ആവശ്യപ്പെടുകയും മറ്റേയാള്‍ നിരസിക്കുകയും ചെയ്തതാണ് വൈറലായ അടിപിടിയിലേക്ക് എത്തിച്ചത്.
വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ ഹെഡ്മിസ്ട്രസും മറ്റൊരു അധ്യാപികയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പിന്നാലെ പുറത്തേക്കുവന്ന ഹെഡ്മിസ്ട്രസിന് പിന്നാലെ മറ്റൊരു അധ്യാപിക ചെരുപ്പുമായി ഓടിയെത്തി. ചെരുപ്പുകൊണ്ട് അവര്‍ അധ്യാപികയെ അടിക്കുന്നതിനിടയില്‍ മറ്റൊരു അധ്യാപികയും അവര്‍ക്കൊപ്പം ചേര്‍ന്ന് ഹെഡ്മിസ്ട്രസിനെ മര്‍ദ്ദിച്ചു. ഇരുവരും ചേര്‍ന്ന് സ്‌കൂളിനോട് ചേര്‍ന്നുള്ള വയലില്‍ അധ്യാപികയെ പിടിച്ചുകിടത്തി ഒരാള്‍ ചെരുപ്പുകൊണ്ടും മറ്റയാള്‍ വടികൊണ്ടും മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വീഡിയോയുടെ ആധികാരികത വ്യക്തമല്ലെങ്കിലും, രണ്ട് അധ്യാപകരും തമ്മില്‍ വ്യക്തിപരമായ തര്‍ക്കം സ്‌കൂള്‍ വരെ എത്തിയതാണെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ നരേഷ് പ്രതികരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സംഭവം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണെന്നും നരേഷ് പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.
https://www.facebook.com/Malayalivartha