ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

മദ്ധ്യപ്രദേശിലെ ഹോഷങ്കബാദ് ജില്ലയില്‍ ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. 38പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്റോറില്‍ നിന്ന് പരാസിയയിലേയ്ക്ക് പോവുകയായിരുന്ന വിവാഹസംഘം സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് പുഴയിലേയ്ക്ക് മറിഞ്ഞത്.
ഹോഷങ്കബാദിലേയും ഭോപ്പാലിലേയും പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോംഗബഞ്ചാരി ഗ്രാമത്തില്‍ പാലത്തിലൂടെ സഞ്ചരിയ്ക്കവേയാണ് അപകടം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. അപകട കാരണം സംബന്ധിച്ച് അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























