പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം ; ആശുപത്രികളിലെ സൗകര്യങ്ങൾക്ക് പോരായ്മ; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി

കായംകുളത്ത് പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളുടെ പോരായ്മയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി . ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തുകയും ആശുപത്രികളെ സജ്ജമാക്കുകയും വേണം.
പൂരങ്ങളും ഉത്സവങ്ങളും നമ്മുടെ നാടിന്റെ ഭാഗമാണെങ്കിലും ജനങ്ങളുടെ ജീവനാണ് പ്രഥമ പരിഗണന നല്‍കേണ്ടത് എന്നതിനാല്‍, അപകടത്തെ തുടര്‍ന്ന് വെടിക്കെട്ട് വേണ്ടെന്നുവെച്ച പൂരം കമ്മിറ്റിയുടെ തീരുമാനം തീര്‍ത്തും അഭിനന്ദനാര്‍ഹമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി ചര്‍ച്ചകളോട് തനിക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി താല്‍പ്പര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ മാര്‍ഗമുണ്ടെന്നും കെസി വേണുഗോപാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
https://www.facebook.com/Malayalivartha


























