രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കും

കള്ളപ്പണ ഇടപാടുകള്‍ കര്‍ശനമായി നിയന്ത്രിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ഇതുസംബന്ധിച്ച് ഉടന്‍ വിജ്ഞാപനം പുറത്തിറക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോകസഭയില്‍ വ്യക്തമാക്കി. സഹായധനം സംബന്ധിച്ച ഇതര ആവശ്യങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആഭ്യന്തരമായി കള്ളപ്പണം കൈകാര്യം ചെയ്യുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം.
2015-16 ബജറ്റ് പ്രസംഗത്തില്‍ ഒരു ലക്ഷത്തിനപ്പുറമുള്ള പണമിടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കണമെന്ന് ജെയ്റ്റ്‌ലി നിര്‍ദ്ദേശിച്ചിരുന്നു.
വിദേശനാണയ വിനിമയം, അതിര്‍ത്തിയ്ക്കപ്പുറമുള്ള വാണിജ്യബന്ധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പണമിടപാടുകളില്‍ നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതിന് ശേഷം നിര്‍ദ്ദേശത്തിനെതിരെ രാഷ്ട്രീയ വാണിജ്യമേഖലയില്‍ നിന്ന് പ്രതിഷേധങ്ങളുണ്ടായി.
എം.പിമാരും എം.എല്‍.എമാരും വ്യാപാര സംഘടനാപ്രതിനിധികളും ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പറിയിച്ചു. ഒരു ലക്ഷത്തിന്റെ നിര്‍ദ്ദേശത്തോട് തന്നെ എതിര്‍പ്പുണ്ടായ സാഹചര്യത്തിലാണ് രണ്ട് ലക്ഷം പരിധിയായി നിര്‍ണ്ണയിച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രഖ്യാപനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















