മോര്‍ച്ചറികളില്‍ സിസിടിവി വെക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ പാച്ചില്‍;മോര്‍ച്ചറികളില്‍ സ്ത്രീകളുടെ ശരീരം ലൈംഗികമായ് ഉപയോഗിക്കുന്നു,കര്‍ണാടക ഹൈക്കോടതി പൊട്ടിത്തെറിച്ചു ഉടന്‍ സിസിടിവി വെയ്ക്കുമെന്ന് സര്‍ക്കാര്‍,ജഡാജിമാരെ പോലും നിസ്സഹായനാക്കി ഒരു പ്രതിയുടെ രക്ഷപ്പെടല്‍,നിയമം പൊളിച്ചെഴുതാന്‍ ന്യായാധിപന്മാര്‍

നിയമത്തിന്റെ പഴുത് ഉപയോഗിച്ച് ക്രിമിനലുകള്‍ കോടതികളെ നിസ്സഹായരാക്കി നെഞ്ചുംവിരിച്ച് പുറത്ത് വരുന്നു. കാലഹരണപ്പെട്ടുപോയ നമ്മുടെ നിയമങ്ങള്‍ മാറ്റിയെഴുതപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി ഒരു പ്രതിക്ക് മുന്നില്‍ ഒന്ന് പകച്ചു. ഒരു പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി ബലാത്സംഗം ചെയ്ത പ്രതിയുടെ അഭിഭാഷകന്‍ അയാളെ രക്ഷിക്കാന്‍ കയറിപ്പിടിച്ച പോയിന്റാണ് കോടതിയെ ഞെട്ടിച്ചതും ഒപ്പം പുതിയ നിയമം കൊണ്ടുവരുന്നതിലേക്ക് കോടതിയെ പ്രേരിപ്പിച്ചതും. ശ്രദ്ധിക്കുക ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവം. ഇതില്‍ പ്രതിയെ കൊലക്കുറ്റത്തിന് മാത്രം ശിക്ഷിക്കാനേ കോടതിക്ക് സാധിച്ചുള്ളു. ബലാത്സംഗത്തിനെതിരെ ശിക്ഷവിധിക്കാന്‍ കഴിഞ്ഞില്ല.
ജീവനില്ലാത്ത ശരീരവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ എന്താണ് ശിക്ഷ?. പ്രതിയെ പീഡനത്തിനോ ബലാത്സംഗത്തിനോ ശിക്ഷിക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചു സാധ്യമാകുമോ?. ഇല്ലെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി വ്യക്തമാക്കുന്നത്. ജീവനില്ലാത്ത ശരീരവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാളെ ഐ.പി.സി.376 വകുപ്പ് പ്രകാരം ശിക്ഷിക്കാന്‍ കഴില്ലെന്നു ചൂണ്ടികാട്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടു. കൂടാതെ ശവരതി ബലാത്സംഗ കുറ്റപരിധിയില്‍കൊണ്ടുവരാന്‍ നിയമഭേദഗതിക്കു കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശവും നല്‍കി. ജസ്റ്റിസുമാരായ വെങ്കിടേഷ് നായിക്, ബി. വീരപ്പ എന്നിവരാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയേക്കാവുന്ന വിധി പ്രസ്താവിച്ചത്. തുമക്കൂരുവില്‍ 2015 ജൂണ്‍ 25ന് കംപ്യൂട്ടര്‍ ക്ലാസില്‍ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ 21 വയസ്സുകാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം 22 വയസ്സുകാരന്‍ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണു ഡിവിഷന്‍ ബെഞ്ച് നടപടി. 2017 ഓഗസ്റ്റില്‍ കൊലപാതക കുറ്റത്തിന് വിചാരണ കോടതി ഇയാള്‍ക്കു ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. ബലാത്സംഗ കുറ്റത്തിന് മറ്റൊരു 10 വര്‍ഷവും തടവു വിധിച്ചു.
ഇതിനെ ചോദ്യം ചെയ്തു പ്രതി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ശവഭോഗത്തിന് ശിക്ഷ വിധിക്കാന്‍ വ്യവസ്ഥയില്ലെന്ന് ഇയാള്‍ വാദിച്ചു. മൃതദേഹത്തെ വ്യക്തിയായി കണക്കാക്കാന്‍ കഴിയില്ലെന്ന കാരണമാണു ചൂണ്ടികാണിച്ചത്. തുടര്‍ന്നാണു കോടതി ബലാത്സംഗ കുറ്റം തള്ളി, കൊലക്കുറ്റത്തിനു മാത്രമായി ശിക്ഷ ചുരുക്കിയത്. ശവഭോഗത്തിന് ശിക്ഷ ഉറപ്പാക്കാന്‍ നിലവിലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (ഐപിസി) വ്യവസ്ഥകളില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ബ്രിട്ടന്‍, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ശവഭോഗം ക്രമിനല്‍ കുറ്റമാണെന്നു ചൂണ്ടികാണിച്ചാണു കോടതി സര്‍ക്കാരിനോടു നടപടിക്കു നിര്‍ദേശിച്ചത്. ഐ.പി.സി 377 ഭേദഗതി ചെയ്തു ശവഭോഗവും കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണു കോടതി നിര്‍ദേശം. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ മോര്‍ച്ചറികളിലും സിസിടിവി ക്യാമറകള്‍ സ്ഥപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി. മൃതദേഹങ്ങളോട് അനാദരമായി പെരുമാറുന്നതു തടയാനാണിത്.
കര്‍ണാടക ഹൈക്കോടതി മറ്റൊരു വിഷയത്തില്‍ കൂടി പൊട്ടിത്തെറിക്കുകായിരുന്നു. മോര്‍ച്ചറികളില്‍ നടക്കുന്നത് ശവഭോഗമാണ്. സ്ത്രീകളുടെ ശവശരീരങ്ങള്‍ മോര്‍ച്ചറികളില്‍ നില്‍ക്കുന്ന അറ്റന്റര്‍മാര്‍ ഉപോയഗിക്കുന്നു. മോര്‍ച്ചറികളില്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് കര്‍ണാടകയില്‍ മാത്രം നടക്കുന്ന സംഭവം ഒന്നുമല്ല കേരളത്തിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. മനുഷ്യനേക്കാള്‍ ഭയപ്പെടേണ്ട മറ്റൊന്നില്ല എന്ന് തോന്നിപ്പോകുകയാണ്. മൃഗങ്ങള്‍ എത്രയോ ഭേദമാണ്. എല്ലാ മനുഷ്യരേയും അടച്ചാക്ഷേപിക്കുന്നതല്ല എന്നാല്‍ ഇതുപോലുള്ളവര്‍ സമൂഹത്തിന് തന്നെ വലിയ ഭീഷണിയാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി മോര്‍ച്ചറികളില്‍ സിസിടിവികള്‍ സ്ഥാപിക്കാന്‍ 6 മാസത്തെ സമയമാണ് കോടതി സര്‍ക്കാരിനു നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ബി വീരപ്പയും ജസ്റ്റിസ് വെങ്കടേഷ് നായികും ചേര്‍ന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ദൗര്‍ഭാഗ്യവശാല്‍ രാജ്യത്ത് ശവരതിയ്‌ക്കെതിരായ നിയമമില്ലെന്നും ശവരതി ക്രിമിനല്‍ കുറ്റകൃത്യമാക്കി കേന്ദ്രം നിയമം പാസാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സിസിടിവികള്‍ക്കൊപ്പം മോര്‍ച്ചറികള്‍ വൃത്തിയായി സൂക്ഷിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ആത്മഹത്യ, എയ്ഡ്‌സ് പോലുള്ള രോഗികള്‍ മരണപ്പെട്ടാല്‍ അത്തരം രോഗികളുടെ വിവരങ്ങള്‍ ആശൂപത്രികള്‍ രഹസ്യമാക്കി വെക്കണം. പൊതുജനത്തിന് നേരിട്ട് കാണാവുന്ന തരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റൂം തയ്യാറാക്കരുത്. മൃതദേഹത്തെയും മരണപ്പെട്ടവരുടെ കുടുംബത്തെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റി ആശുപത്രി ജീവനക്കാര്‍ക്ക് കൃത്യമായ ധാരണയുണ്ടാവണമെന്നും കോടതി പറഞ്ഞു.
കോടതിയുടെ നിസഹായവസ്ഥ കൂടിയാണ് ഈ വിധിയിലൂടെ വെളിവായത്. സ്ത്രീയുടെ മൃതദേഹം ബലാത്സംഗം ചെയ്യുന്നത് ഐപിസി 376 പ്രകാരം ശിക്ഷാര്‍ഹമായി പരിഗണിക്കാനാകില്ലെന്ന് കോടതിക്ക് പറയേണ്ടി വന്നത് ഏറെ നിസ്സഹായതയോടെയാണ്. ഈ വിഷയത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിന് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. നിഥിന്‍ രമേഷിനെയായിരുന്നു അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചത്. ശവഭോഗത്തിനെതിരെ ഇന്ത്യയില്‍ പ്രത്യേകം നിയമം നിലവിലില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിസി 377 വകുപ്പ് പ്രകാരം ഈ കുറ്റകൃത്യം പ്രകൃതി വിരുദ്ധമാണെന്ന് നിര്‍വചിക്കുന്നുണ്ട്. എന്നാല്‍ ഈ വകുപ്പില്‍ മൃതദേഹത്തെപ്പറ്റി പരാമര്‍ശമില്ലെന്നും കോടതി വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍ ഈ വകുപ്പില്‍ മൃതദേഹം എന്ന് കൃത്യമായി എടുത്ത് പറയുന്നില്ല. ആശുപത്രി മോര്‍ച്ചറികള്‍ ഉള്‍പ്പെടെയുള്ളവയില്‍ സ്ത്രീകളുടെ മൃതദേഹത്തിനെതിരെ നടക്കുന്ന അതിക്രമത്തെ ശവഭോഗമായോ സാഡിസമായോ കണക്കാക്കാവുന്നതാണ്. എന്നാല്‍ ഐപിസിയില്‍ അവയ്‌ക്കെതിരെയുള്ള ശിക്ഷാ നടപടികളെപ്പറ്റി വ്യക്തമാക്കുന്നില്ല' എന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha