ദില്ലിയില്‍ 20 വയസുകാരനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവര്‍ മുഴുവനും പ്രായപൂര്‍ത്തിയാകാത്തവര്‍

ദില്ലിയില്‍ 20 വയസുകാരനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍. ദില്‍ഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് അറസ്റ്റിലായത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഗം വിഹാറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തെരുവിലേക്ക് യുവാവിനെ വലിച്ചിഴച്ച സംഘം മര്‍ദിച്ചശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവാവിന് നിരവധി തവണ കുത്തേറ്റു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. സമീപവാസികളാണ് അറസ്റ്റിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം നടന്നുവരുകയാണ്.
https://www.facebook.com/Malayalivartha


























