അഴിമതിക്കേസില്‍ ജാമ്യം നിഷേധിച്ചു... ടി.ഡി.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിലിലേക്ക്

371 കോടി രൂപയുടെ അഴിമതിക്കേസില്‍ ടി.ഡി.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിലിലേക്ക്. കേസില്‍ ജാമ്യം നിഷേധിച്ച വിജയവാഡയിലെ മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡിഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. ഈ മാസം 24 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കുറ്റകരമായ വിശ്വാസ വഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവച്ചു, രാജമുണ്ട്രി ജയിലിലേക്കാണ് ചന്ദ്രബാബു നായിഡുവിനെ മാറ്റുന്നത്.
അതേസമയം ജാമ്യത്തിനായി ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ടി.ഡി.പിയുടെ തീരുമാനം. അഡ്വ. സിദ്ധാര്‍ത്ഥ് ലൂത്ര തന്നെ ഹൈക്കോടതിയിലും നായിഡുവിന് വേണ്ടി ഹാജരാകും. അര്‍ദ്ധരാത്രിയായാലും കോടതിയെ സമീപിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെമ്പാടും കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ മുതിര്‍ന്ന പല ടി.ഡി.പി നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























