കണ്ണീര്‍ക്കാഴ്ചയായി.... തമിഴ്‌നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം....10 പേര്‍ക്ക് ഗുരുതര പരുക്ക്

കണ്ണീര്‍ക്കാഴ്ചയായി....തമിഴ്‌നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനില്‍ അമിത വേഗതയിലെത്തിയ ലോറി ആദ്യം പാഞ്ഞുകയറി.
പിന്നാലെ റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. തിരുപ്പത്തൂരിലെ നാട്രംപള്ളിക്ക് സമീപമാണ് സംഭവം നടന്നത്.ഏഴ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നും രണ്ട് ദിവസത്തെ മൈസൂര്‍ യാത്രയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് .
രണ്ട് വാനുകളിലാണ് സംഘം സന്ദര്‍ശിച്ചിരുന്നത്. നാട്രംപള്ളിക്ക് സമീപമെത്തിയപ്പോള്‍ വാനുകളില്‍ ഒന്ന് തകരാറിലായി. ഇതോടെ യാത്രക്കാര്‍ വാനില്‍ നിന്നിറങ്ങി റോഡരികില്‍ ഇരിക്കുകയായിരുന്നു.
ആ സമയത്ത് കൃഷ്ണഗിരിയില്‍ നിന്ന് വന്ന മിനിലോറി അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന വാനുമായി കൂട്ടിയിടിച്ചു. തുടര്‍ന്ന് റോഡരികില്‍ ഇരുന്നവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. അപകട സാധ്യതയുള്ള വളവിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായതെന്ന് തിരുപ്പത്തൂര്‍ പൊലീസ്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ്.
https://www.facebook.com/Malayalivartha


























