മോദി സര്‍ക്കാരിനെതിരായ മമതയുടെ നിലപാടുകളെ ദുര്‍ബലമാക്കുകയില്ലേ ? ജി20 ഉച്ചകോടിയോടനുബന്ധിച്ച് രാഷ്ട്രപതി ദൗപതി മുര്‍മു സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്ത ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ്

ജി20 ഉച്ചകോടിയോടനുബന്ധിച്ച് രാഷ്ട്രപതി ദൗപതി മുര്‍മു ഒരു അത്താഴവിരുന്ന് നടത്തിയിരുന്നു. ഇതിൽ പ്രതിപക്ഷ പാർട്ടിയിലെ മുഖ്യമന്ത്രിമാർ പങ്കെടുത്തിരുന്നു. എന്നാൽ ആ സാന്നിധ്യം ചെറുതായിട്ടൊന്നുമല്ല കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്. അതായത് ആ അത്താഴ വിരുന്നിന്റെ അനന്തര ഫലങ്ങൾ പുറത്ത് വരുന്നതേയുള്ളൂ.ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്.
ഈ നടപടി മോദി സര്‍ക്കാരിനെതിരായ മമതയുടെ നിലപാടുകളെ ദുര്‍ബലമാക്കുകയില്ലേ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഥിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചിരിക്കുകയാണ്.പരിപാടിയില്‍ പങ്കെടുത്തതിനു മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന ഒരു ചോദ്യം കൂടി അദ്ദേഹം ഉന്നയിച്ചിരിക്കുകയാണ് എന്നതാണ് മറ്റൊരു നിർണായക കാര്യം. ബിജെപി വിരുദ്ധ 'ഇന്ത്യ' മുന്നണിക്കു പിന്നിലെ പ്രധാനശക്തിയാണ് മമതാ ബാനര്‍ജിയെന്നും ചില പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് പഠിപ്പിക്കേണ്ടതില്ലെന്നും തൃണമൂല്‍ മറുപടി നൽകുകയും ചെയ്തു.
ബിജെപി ഇതര മുഖ്യമന്ത്രിമാരും അത്താഴവിരുന്നില്‍നിന്നു വിട്ടുനിന്നു. എന്നാൽ മമതാ ബാനര്‍ജി ഒരു ദിവസം മുന്‍പ് തന്നെ ഡല്‍ഹിയില്‍ എത്തിയെന്ന് എന്നാണ് ചൗധരിയുടെ ആരോപണം. കേന്ദ്രമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം ഒരു മുറിയിലാണ് മമതാ ബാനര്‍ജി പരിപാടിയില്‍ പങ്കെടുത്തത് എന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു .
ഈ നേതാക്കള്‍ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ഇത്രദൂരം ധൃതിപിടിച്ച് ഡല്‍ഹിയില്‍ എത്താന്‍ അവരെ പ്രേരിപ്പിച്ചതെന്താണെന്നാണ് എന്റെ അദ്ഭുതം. ഇതിനു മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും ചൗധരി ചോദിച്ചിരിക്കുകയാണ്. മമത അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ എപ്പോള്‍ പോകണമെന്ന് ചൗധരിയല്ല തീരുമാനിക്കേണ്ടതെന്ന് തൃണമൂല്‍ നേതാവ് സന്തനു സെന്‍ പറഞ്ഞു. ഇരുപാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ബിജെപി ഉന്നയിച്ചു
https://www.facebook.com/Malayalivartha


























