കര്‍ണാടകയില്‍ ബസ് ലോറിയില്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു; എട്ട് പേര്‍ക്ക് പരിക്കേറ്റു

കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ലോറിയില്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ഹിരിയൂര്‍ താലൂക്കില്‍ ഗൊല്ലഹള്ളിക്ക് സമീപമാണ് സംഭവം. അഞ്ച് വയസ്സുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് യാത്രക്കാരാണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. റായ്ച്ചൂര്‍ ജില്ലയിലെ മാസ്‌കി സ്വദേശി രവി (23), മാന്‍വി സ്വദേശി നര്‍സന്ന (5), ബെംഗളൂരു സ്വദേശികളായ മബാമ്മ (35), പാര്‍വതമ്മ (53) എന്നിവരാണ് മരിച്ചത്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാരില്‍ രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു, മറ്റ് മൂന്ന് പേരുടെ മരണം അടുത്തുള്ള ആശുപത്രികളില്‍ ചികിത്സക്കിടെയാണ് സംഭവിച്ചത്.
പരിക്കേറ്റ എട്ട് യാത്രക്കാരെ ചിത്രദുര്‍ഗ ജനറല്‍ ആശുപത്രിയിലേക്കും ചള്ളക്കെരെ ടൗണിലെ താലൂക്ക് ജനറല്‍ ആശുപത്രിയിലേക്കും മാറ്റിയതായി പൊലീസ് അറിയിച്ചു. കര്‍ണാടക ആര്‍ടിസി ഡ്രൈവര്‍ അമിത വേഗതയിലും അശ്രദ്ധയോടെയുമാണ് ബസ് ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ചിത്രദുര്‍ഗ പൊലീസ് സൂപ്രണ്ട് ധര്‍മ്മേന്ദര്‍ കുമാര്‍ മീണ അറിയിച്ചു. പതുക്കെ പോവുകയായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബസിന്റെ ഇടതുവശം പൂര്‍ണമായും തകര്‍ന്നെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























