ചന്ദ്രനെ അറിഞ്ഞു.... സൂര്യനെ അറിഞ്ഞു കൊണ്ടിരിക്കുന്നു... സമുദ്രത്തിന്റെ അടിത്തട്ടിലെ ആ നിധി തേടി ഇന്ത്യ...!!! സമുദ്രത്തിന്റെ 6,000 മീറ്റർ അടിയിലേക്ക് മനുഷ്യരെ അയയ്ക്കാൻ ഇന്ത്യ

ചന്ദ്രനെ അറിഞ്ഞു.... സൂര്യനെ അറിഞ്ഞു കൊണ്ടിരിക്കുന്നു.... ഇനി നമ്മുടെരാജ്യം തേടി പോകുന്നത് സമുദ്രത്തിന്റെ അടിത്തട്ടിലെ ആ നിധി...!!!അതെ ചന്ദ്രയാൻ മൂന്നിനും ആദിത്യ എൽ വണ്ണിനും ശേഷം മറ്റൊരു നിർണായക ദൗത്യത്തിലേക്ക് ഇന്ത്യ കുതിക്കുകയാണ്. 6,000 മീറ്റർ അടിയിലേക്ക് മനുഷ്യരെ അയയ്ക്കാൻ ഇന്ത്യ പദ്ധതി തയ്യാറാക്കുകയാണ്. കേന്ദ്രമന്ത്രി കിരൺ റിജിജു തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .
ആഴക്കടൽ വിഭവങ്ങളും ജൈവവൈവിധ്യ വിലയിരുത്തലും പഠിക്കാൻ വേണ്ടിയാണ് ഈ നീക്കം.മൂന്ന് പേരെയാണ് ആഴക്കടലിലേക്ക് അയക്കുന്നത്. ‘സമുദ്രയാൻ’ എന്നാണ് പദ്ധതിയുടെ പേര്. ആദ്യമായിട്ടാണ് മനുഷ്യരെ ഉൾപ്പെടുത്തി ഒരു ആഴക്കടൽ ദൗത്യത്തിന് രാജ്യം തയ്യാറാകുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം . ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിൽ വികസിപ്പിക്കുന്ന പ്രത്യേക അന്തർവാഹിനി ‘മത്സ്യ 6000’ മന്ത്രി പരിശോധിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ 'നീല സമ്പദ്‌വ്യവസ്ഥ' എന്ന പ്രഖ്യാപനത്തെ തുടർന്നാണ് പദ്ധതി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും മെച്ചപ്പെടുത്താനും സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലനാവസ്ഥ നിലനിർത്താനും സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗം വിഭാവനം ചെയ്യാനുമാണ് ഈ പദ്ധതിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
'മത്സ്യ 6000'ന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ചു.ദൗത്യം എപ്പോൾ നടക്കുമെന്ന് മന്ത്രി അറിയിച്ചില്ല. 2024 ജനുവരിയിൽ പുറപ്പെടുമെന്നാണ് നിഗമനം . 2024 ആദ്യ പാദത്തിൽ 600 മീറ്റർ ആഴത്തിൽ കടലിൽ പരീക്ഷണം നടത്തും . പിന്നീട് പൂർണ തോതിൽ യാത്ര തുടങ്ങും. എർത്ത് സയൻസ് മന്ത്രാലയം സെക്രട്ടറി എം. രവിചന്ദ്രൻ ഈ കാര്യം തുറന്നടിച്ചു. 2026-ഓടെ ഈ ദൗത്യം പൂർത്തിയാകും
https://www.facebook.com/Malayalivartha


























