രാജസ്ഥാനിലെ ഭരത്പൂരില്‍ വാഹനാപകടത്തില്‍ 11 മരണം.... 12 പേര്‍ക്ക് പരുക്ക്

രാജസ്ഥാനിലെ ഭരത്പൂരില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഭരത്പൂര്‍ ജില്ലയിലെ ഹന്‍ത്രയില്‍ ജയ്പൂര്‍- ആഗ്ര ഹൈവേയിലാണ് അപകടമുണ്ടായത്.
ട്രെയ്ലര്‍ ബസിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്ന് ഭരത്പൂര്‍ എസ്പി മൃദുല്‍ കച്വ പറഞ്ഞു. ഗുജറാത്തിലെ ഭാവ് നഗറില്‍ നിന്നും ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നു ബസ്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം. ബസില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. ആന്‍ട്ര ഫ്ലൈ ഓവറിന് സമീപം നിര്‍ത്തിയിട്ട ബസിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ ട്രെയ്ലര്‍ ഇടിച്ച് കയറുകയായിരുന്നു.
മരിച്ചവരില്‍ അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























