ജമ്മു കാശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനിക ഓഫീസര്‍മാരും ഒരു പൊലീസ് ഓഫീസറും വീരമൃത്യു വരിച്ചു

ജമ്മു കാശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനിക ഓഫീസര്‍മാരും ഒരു പൊലീസ് ഓഫീസറും വീരമൃത്യു വരിച്ചു. കരസേനാ കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആശിഷ് ധോന്‍ചക്, ജമ്മു കാശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവരാണ് മരിച്ചത്.
കരസേനയുടെ ഭീകര വിരുദ്ധ വിഭാഗമായ19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ കമാന്‍ഡിംഗ് ഓഫീസറാണ് കേണല്‍ മന്‍പ്രീത് സിംഗ് .ഇന്നലെ കോകര്‍നാഗ് മേഖലയിലെ വനത്തില്‍ ഭീകരരുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മൂവരും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് കേണല്‍ മന്‍പ്രീത് സിംഗിന്റെയും ഹുമയൂണ്‍ ഭട്ടിന്റെയും നേതൃത്വത്തില്‍ സൈന്യവും പൊലീസും സംയുക്ത ദൗത്യം ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























