ഐഎസ് ഭീകരന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. ഏറെ നാളായി ഒളിവിലായിരുന്ന ഐഎസ് സൂത്രധാരന്‍ അറഫാത്ത് അലിയെ കെനിയയിലെ നയ്‌റോബിയില്‍ നിന്നെത്തിയപ്പോഴാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തത്.
കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍നിന്നുള്ള ഇയാള്‍, ശിവമോഗ ഐഎസ് കേസിലെ പ്രതിയാണ്. യുവാക്കളെ ഐഎസ് ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയായ അറഫാത്ത് അലി, 2020 മുതല്‍ ഒളിവിലായിരുന്നു. അന്നുമുതല്‍ വിദേശത്തുനിന്ന് ഇന്ത്യ വിരുദ്ധ നടപടികള്‍ നടത്തിവരികയായിരുന്നെന്ന് എന്‍ഐഎ പറഞ്ഞു.
ശിവമോഗ ഭീകരാക്രമണ ഗൂഢാലോചന കേസിലെ പ്രതികളുമായി അറാഫത്ത് സജീവമായി ബന്ധപ്പെട്ടിരുന്നതായി എന്‍ഐഎ പറഞ്ഞു. ഗൂഢാലോചന ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. മംഗളൂരുവില്‍ കദ്രി മഞ്ജുനാഥ ക്ഷേത്രത്തില്‍ സ്‌ഫോടനം നടത്താന്‍ കൊണ്ടുപോയ ഐഇഡി ഓട്ടോറിക്ഷയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























