വിമാനത്തിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ ആ അപകടം!!! യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു; ഏകദേശം 27 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

വിമാനത്തിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ ആ അപകടം. യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു . പരാതിക്കാരിക്ക് 30,793 യൂറോ അതായത് ഏകദേശം 27 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ റിയാന്‍ എയറിന് എതിരെ വിധി . 2020 ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഇപ്പോൾ ആണ് വിധി വന്നിരിക്കുന്നത്. പേര് വെളിപ്പെടുത്താൻ അപകടത്തിൽപ്പെട്ട പരാതിക്കാരി തയ്യാറായിട്ടില്ല. സ്ത്രീ തന്‍റെ നവജാതനായ കൊച്ചുമകനെ കാണാൻ സെവില്ലിൽ നിന്ന് സ്പെയിനിലെ അലികാന്‍റെയിലേക്ക് പോകുകയായിരുന്നു .
വിമാനത്തില്‍ നിന്നുള്ള പടിക്കെട്ടുകള്‍ ഇറങ്ങവെ ഇവര്‍ താഴേക്ക് വീണു . കാലിന് പൊട്ടല്‍ ഉണ്ടായി . പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ ഇവരുടെ ബാഗ് കൈയിൽ തന്നെ ഉണ്ടായിരുന്നു. പക്ഷേ പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെട്ടു. രണ്ടാമത്തെ പടിയില്‍ നിന്ന് ഇവര്‍ താഴേക്ക് വീണു . കാലെല്ലില്‍ പെട്ടലുണ്ടായി. ഇതേ തുടര്‍ന്ന് ഇവരെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
പിന്നാലെ ഇവര്‍ വിമാനക്കമ്പനികള്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കി . 31,230 യൂറോയാണ് (ഏകദേശം 28 ലക്ഷം രൂപ) ഇവര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. പക്ഷേ താമസ, ഫാർമസി ചെലവുകൾ എന്നിവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനായുള്ള അവളുടെ അപേക്ഷ കോടതി നിരസിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇവര്‍ 30,793 യൂറോ നല്‍കാന്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു . റയാൻ എയർ വിമാനങ്ങളിൽ കയറാനും ഇറങ്ങാനും മൊബൈൽ പടികൾ നൽകണമെന്ന നിബന്ധന ഒഴിവാക്കുന്നതിനാൽ ചെലവ് കുറയ്ക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പിൻവലിക്കാവുന്ന പടവുകൾ തയ്യാറാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























