ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു...സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേര്‍നാഗ് വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നത്

ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേര്‍നാഗ് വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നത്.
മേഖലയില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു കേണല്‍ അടക്കം നാലു സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. വനമേഖലയില്‍ ഭീകരരെ വളയാനായി സുരക്ഷ സേനക്ക് കഴിഞ്ഞിട്ടുണ്ടെന്നത് കൃത്യമായ വിവരമാണന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും ജമ്മു കാശ്മീര്‍ പോലീസ് . ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.
വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന സ്ഥലങ്ങളില്‍ ഇന്നലെ ഡ്രോണുകള്‍ ഉപയോഗിച്ച് സൈന്യം ആക്രമണം നടത്തി. ഇതിനിടെ കാണാതായ സൈനികന്‍ കൂടി വീരമൃത്യു വരിച്ചതായി അധികൃതര്‍ ഇന്നലെയാണ് സ്ഥിരീകരിച്ചത്.
ഒരു കേണലും മേജറും ജമ്മുകശ്മീര്‍ പൊലീസിലെ ഡിഎസ്പിയുമാണ് ആദ്യം വീരമൃത്യു വരിച്ചത്. ജന്മനാട്ടില്‍ എത്തിച്ച കേണല്‍ മന്‍പ്രീത് സിങിന്റെയും മേജര്‍ ആഷിഷ് ദോന്‍ചാകിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്. പഞ്ചാബിലെ മുള്ളാന്‍പൂരില്‍ എത്തിച്ച കേണല്‍ മന്‍പ്രീത് സിങിന്റെ മൃതദേഹത്തില്‍ മക്കള്‍ സല്യൂട്ട് നല്‍കിയ കാഴ്ച വൈകാരികമായി മാറി.
ജമ്മുകശ്മീര്‍ ഡിഎസ്പി ഹിമയുന്‍ മുസമില്‍ ഭട്ടിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ കഴിഞ്ഞ ദിവസം സംസ്‌കരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























