ചെന്നൈയില്‍ ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ച് മരിച്ചു...

തിരുവാരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തന്‍വീട്ടില്‍ രവി-വനജ ദമ്പതികളുടെ മകള്‍ ആര്‍.സിന്ധു(26) ആണു മരിച്ചത്.
എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം ഗൈനക്കോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഓണത്തിനു മുന്‍പ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുന്‍പ് പനിക്ക് ചികിത്സ തേടിയിട്ടുണ്ടായിരുന്നു.
പനി വര്‍ദ്ധിച്ചതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികത്സയിലായിരുന്നു. തുടര്‍ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്.
സംസ്‌കാരം ഇന്ന് 2ന് പശുപ്പാറ സെന്റ് തോമസ് സിഎസ്ഐ പള്ളിയില്‍ നടക്കും .
https://www.facebook.com/Malayalivartha


























