കോയമ്പത്തൂര്‍ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ 30 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന

കോയമ്പത്തൂര്‍ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ 30 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന . കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് കോയമ്പത്തൂര്‍ ഉക്കടം കോട്ടമേട് ഈശ്വരന്‍ ക്ഷേത്രത്തിനു സമീപം കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശവാസിയായ ജമീഷ മുബീനാണ് സ്‌ഫോടനത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. ഇയാള്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ 30 സ്ഥലങ്ങളില്‍ എന്‍ഐഎയുടെ പരിശോധന .
https://www.facebook.com/Malayalivartha


























