അതിജീവിക്കാന്‍ സാധ്യതയില്ല... കുഞ്ഞിനെ നന്നായി വളര്‍ത്തണം... ഭീകര ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ടിന്റെ അവസാന വാക്കുകള്‍
അനന്ത്‌നാഗില്‍ നടന്ന ഭീകര ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ടിന്റെ അവസാന വാക്കുകള്‍ വേദനയാകുന്നു. ഭീകര ആക്രമണത്തില്‍ തനിക്കു പരിക്കേറ്റിട്ടുണ്ടെന്നും, അതിജീവിക്കാന്‍ സാധ്യതയില്ലെന്നും ഹുമയൂണ്‍ മരിക്കുന്നതിന് തൊട്ടു മുന്‍പ് ഭാര്യ ഫാത്തിമയ്ക്ക് ചെയ്ത വീഡിയോ കോളില്‍ പറഞ്ഞിരുന്നു. മരണത്തിന് കീഴടങ്ങുകയാണെങ്കില്‍ കുഞ്ഞിനെ നന്നായി വളര്‍ത്തണമെന്നാണ് ഹുമയൂണ്‍ അവസാനമായി ഭാര്യയോട് പറഞ്ഞത്. ഇരുവരുടെയും വിവാഹ വാര്‍ഷികത്തിന് രണ്ടാഴ്ച ബാക്കിനില്‍ക്കെയാണ് ഹുമയൂണ്‍ കൊല്ലപ്പെട്ടത്.
അവസാനമായി വീട്ടിലേക്ക് വിളിക്കുന്നതിന് തൊട്ടുമുന്നേ ഹുമയൂണിന് ലഷ്‌കര്‍ഇതൊയ്ബയുടെ (എല്‍ ഇ ടി ) ഓഫ് ഷൂട്ടായ ടി ആര്‍ എഫിന്റെ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരും നടത്തിയ വെടിവെയ്പ്പില്‍ പരിക്കേറ്റിരുന്നു. മരിക്കുന്നതിന് മുന്‍പ് പിതാവായ വിരമിച്ച ഐജി ഗുലാം ഹസന്‍ ഭട്ടിനെയും ഹുമയൂണ്‍ വിളിച്ചിരുന്നു.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഡിഎസ്പി ഹുമയൂണ്‍ ഭട്ട്. അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ബറ്റാലിയന്‍ കമാന്‍ഡിംഗ് ആര്‍മി കേണലും ഒരു മേജറും കൊല്ലപ്പെട്ടു. നിരോധിത ഭീകര സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha