രണ്ടാഴ്ച സേവനം... മോദിയുടെ ജന്മദിനത്തിന് രണ്ടാഴ്ച ആഘോഷം; രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സേവന പരിപാടികളാണു പ്രഖ്യാപിച്ചിരിക്കുന്നത്; പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കുറിച്ച് അധികം അറിയാത്ത ചില കാര്യങ്ങളും പുറത്തു വന്നു

ഇതിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷമില്ല. രാജ്യം തിരഞ്ഞെടുപ്പിലേക്കു നീങ്ങവേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73ാം ജന്മദിനം വിവിധ മന്ത്രാലയങ്ങളുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ വിപുലമായി ആഘോഷിക്കും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സേവന പരിപാടികളാണു പ്രഖ്യാപിച്ചിരിക്കുന്നത്.
നിരവധി ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമിട്ടാണ് ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കുന്നത്. അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളിലേക്ക് കൂടുതല്‍ സഹായം എത്തുന്ന രീതിയിലാണ് ഈ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുള്ളതെന്നാണ് ബിജെപി വിശദമാക്കുന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കുറിച്ച് അധികം അറിയപ്പെടാത്ത ചില വസ്തുതകളും പുറത്തു വന്ന.
രാജ്യം സ്വാതന്ത്ര്യം ലഭിച്ച് കഴിഞ്ഞ് ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി
അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ഒഴിവാക്കാനായി നരേന്ദ്ര മോദി സിഖ് വേഷധാരിയായിട്ടുണ്ട്.
ബാല്യകാലത്ത് പിതാവിനെ റെയില്‍വേ സ്റ്റേഷനിലെ ചായ കടയില്‍ നരേന്ദ്ര മോദി സഹായിച്ചിരുന്നു.
സ്‌കൂള്‍ പഠന കാലത്ത് നാടകങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന ആള്‍ കൂടിയായിരുന്നു നരേന്ദ്ര മോദി.
1985ലാണ് നരേന്ദ്ര മോദി ആര്‍എസ്എസ് മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. എട്ടാം വയസുമുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നരേന്ദ്ര മോദി.
2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാവുന്ന സമയത്ത് സംസ്ഥാന നിയമ സഭാംഗം അല്ലാത്ത വ്യക്തിയായിരുന്നു നരേന്ദ്ര മോദി.
ഇന്ദിരാ ഗാന്ധിക്ക് ശേഷം തുടര്‍ ഭരണത്തില്‍ വ്യക്തമായ ഭൂരിപക്ഷം നേടുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
2018ല്‍ ഫോര്‍ബ്‌സ് മാഗസിന്റെ ലോകത്തെ ഏറ്റവും ശക്തരായ ആളുകളുടെ പട്ടികയില്‍ 9ാം സ്ഥാനം നരേന്ദ്ര മോദിക്കായിരുന്നു.
ജോലിയോട് ഏറെ താല്‍പര്യമുള്ള പ്രധാനമന്ത്രി ഉറങ്ങുന്ന സമയം വളരെ കുറവാണ്.
യോഗ പരിശീലനമാണ് ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതെന്ന് നരേന്ദ്ര മോദി നിരവധി തവണ പ്രതികരിച്ചിട്ടുണ്ട്.
അതേസമയം ജന്മദിനത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ തുടങ്ങി താഴേത്തട്ടില്‍ വരെ ഇന്നു മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ തുടര്‍പരിപാടികള്‍ നടക്കും. സാമൂഹിക സേവനം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികള്‍, സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവയ്ക്കു മന്ത്രാലയങ്ങള്‍ ഊന്നല്‍ നല്‍കും. ശുചീകരണം, വൃക്ഷത്തൈ നടല്‍, രക്തദാനം തുടങ്ങിയവയുമായി ബിജെപിയുടെ ഓരോ സംസ്ഥാന ഘടകങ്ങളും വ്യത്യസ്ത പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നമോ വികാസ് ഉത്സവ് ആയാണു ത്രിപുര ബിജെപി ആഘോഷം സംഘടിപ്പിക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായി 30,000 ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനാണു ഗുജറാത്ത് ബിജെപിയുടെ തീരുമാനം. മോദിയുടെ രാഷ്ട്രീയ ജീവിതയാത്ര സംബന്ധിച്ച പ്രദര്‍ശന പരിപാടികള്‍, ധനസഹായവിതരണം എന്നിവയും പലയിടത്തായി നടക്കുന്നു. നാളെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെ, പുതിയ മന്ദിരത്തില്‍ ദേശീയപതാക ഉയര്‍ത്തും. മോദിയുടെ ജന്മദിനത്തില്‍ ഇതു നടത്തുന്നതിനെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശിച്ചിരുന്നു. മോദിയുടെ പിറന്നാളിനോട് അനുബന്ധിച്ചു ഗുജറാത്തില്‍ സൂറത്തില്‍ അമൃതം എന്ന സര്‍ക്കാരിതര സംഘടന മുലപ്പാല്‍ദാന ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. 140 അമ്മമാരില്‍ നിന്നു മുലപ്പാല്‍ ശേഖരിച്ച് ആശുപത്രിയിലെ മുലപ്പാല്‍ ബാങ്കിലേക്കു നല്‍കുന്നതാണു പദ്ധതി.
73ാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര സര്‍ക്കാരിന്റെ പിഎം വിശ്വകര്‍മ കൗശല്‍ യോജന പദ്ധതി ഉദ്ഘാടനം ചെയ്യും. വിശ്വകര്‍മ ദിനമാണെന്നതു പരിഗണിച്ചാണിത്. ചടങ്ങില്‍ പങ്കെടുക്കാന്‍ കായംകുളം കൃഷ്ണപുരം സ്വദേശി ശ്യാമിനു ക്ഷണമുണ്ട്. പവിത്ര മോതിരത്തിന്റെ രൂപത്തില്‍ മാലകള്‍ നിര്‍മിക്കുന്നതിലെ മികവു പരിഗണിച്ചാണു ക്ഷണം. ഡല്‍ഹി ദ്വാരകയിലെ പുതിയ കണ്‍വന്‍ഷന്‍ സെന്റര്‍ 'യശോഭൂമി'യും മോദി ഉദ്ഘാടനം ചെയ്യും.
"
https://www.facebook.com/Malayalivartha