വനിതാ സംവരണ ബില്ലിനൊപ്പം ജാതി സെന്‍സസ് കൂടി നടപ്പിലാക്കണമെന്നും ദുര്‍ബലവിഭാഗങ്ങളെ സ്ത്രീകളുടെ രാഷ്ട്രീയ ഉന്നമനവും പരിഗണിക്കണം... വനിതാ സംവരണ ബില്ലിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നതായി സോണിയ ഗാന്ധി... .

വനിതാ സംവരണ ബില്ലിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നതായി സോണിയ ഗാന്ധി. വനിതാ സംവരണ ബില്ലിനൊപ്പം ജാതി സെന്‍സസ് കൂടി നടപ്പിലാക്കണമെന്നും ദുര്‍ബലവിഭാഗങ്ങളെ സ്ത്രീകളുടെ രാഷ്ട്രീയ ഉന്നമനവും പരിഗണിക്കണമെന്നും ബില്‍ ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ട് സോണിയ .
എത്രയും വേഗം വനിതാ സംവരണ ബില്‍ പാസാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കിയതിന് സമാനമായി ഒബിസി വിഭാഗങ്ങള്‍ക്ക് വനിതാ സീറ്റുകളില്‍ പ്രത്യേക സംവരണം നല്‍കുകയും വേണം. ഏറെ വര്‍ഷങ്ങളായി ഭാരതത്തിലെ സ്ത്രീകള്‍ ആഗ്രഹിക്കുന്നതാണ് ഈ മുന്നേറ്റം.
കാലാകാലങ്ങളായി രാജ്യത്തെ പുരുഷന്മാരോടൊപ്പം സ്ത്രീകളും അക്ഷീണമായി പ്രയ്തനിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് സരോജിനി നായിഡു, അരുണ അസഫലി, വിജയലക്ഷ്മി പണ്ഡിറ്റ്, സുചേത കൃപലാനി എന്നിവര്‍ മഹാത്മ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന ആസാദ് എന്നിവരോടൊപ്പം രാജ്യത്തിനായി പോരാടി.
വനിതാ സംവരണ ബില്‍ എന്നത് രാജീവ് ഗാന്ധിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. ഇന്ദിരാ ഗാന്ധിയുടെ ഭരണപാടവത്തെയും ബില്‍ ചര്‍ച്ചയ്ക്കിടെ സോണിയ പ്രശംസിക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha



























