പറക്കലിനിടെ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം, യാത്രക്കാരൻ അറസ്റ്റിൽ

വിമാനയാത്ര സുരക്ഷിതവും സുഗമവുമാകണമെങ്കിൽ പൈലറ്റ് മാത്രം വിചാരിച്ചാൽ പോര. അതിന് യാത്രക്കാരുടെ കൂടി സഹകരണം ആവശ്യമാണ്. എന്നാലിപ്പോൾ മുൻപെങ്ങുമില്ലാത്തരം മോശം പെരുമാറ്റങ്ങളാണ് യാത്രക്കാരിൽ നിന്നും ഉണ്ടാകുന്നത്. വിമാനയാത്രയിൽ ചില യാത്രക്കാരുണ്ടാക്കുന്ന പൊല്ലാപ്പുകൾ തുടക്കഥയയാകുകയാണ്. മദ്യപിച്ച് ബഹളം ഉണ്ടാക്കുക, സ്ത്രീകളോടും കുട്ടികളോടും അപമര്യാദയായി പെരുമാറുക തുടങ്ങി വിമാന യാത്രയിലുണ്ടാകുന്ന ഇത്തരം പല സംഭവങ്ങളും ഇപ്പോൾ പണ്ടെങ്ങും ഇല്ലാത്തക്ക വിധം വാർത്തകളിൽ നിറയുകയാണ്.
ഇത് വിമാനക്കമ്പനി ജീവനക്കാർക്കും സഹയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമൂട്ടുണ്ടാക്കുകയാണ്. ഇത്തരത്തിൽ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഇപ്പോൾ വിമാനത്തിലെ യാത്രക്കാരുടെ ആകെ ജീവന് ഭീഷണിയുയർത്തുന്ന തരത്തിൽ പെരുമായിയിരിക്കുകയാണ് ഒരു യാത്രക്കാരൻ. യാത്രയ്ക്കിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരൻ ശ്രമം നടത്തിയിരിക്കുകയാണ്.
ഇന്നലെ രാത്രി ഇൻഡിഗോ വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് പോയ ഇൻഡിഗോ 6 ഇ 6341 വിമാനത്തതിലാണ് യാത്രക്കാരൻ അപടമുണ്ടാക്കുന്ന തരത്തിൽ പെരുമാറിയത്. യാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രിക്കാരനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. മണികണ്ഠൻ എന്ന ആളാണ് അറസ്റ്റിലായത്. വിമാനം ചെന്നൈയിലെത്തിയപ്പോൾ ഇയാളെ ഇൻഡിഗോ ജീവനക്കാർ സി.ഐ.എസ്.എഫ്.ന് കൈമാറിയതായി അറിയിച്ചു. എന്നാൽ ഇയാൾ മദ്യപിച്ചിട്ടാണോ ഇത്തരത്തിൽ പെരുമാറിയത് എന്ന് വ്യക്തമല്ല. എന്തായാലും യാത്രക്കാരേയും ജീവനക്കാരേയും ആകെ പരിഭ്രാന്തിലിയാക്കിയ സംഭവമാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha



























