ഡല്‍ഹിയില്‍ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ക്ലര്‍ക്ക് പോലീസ് പിടിയില്‍

ഡല്‍ഹി ആര്‍കെ പുരത്തു മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത ക്ലാര്‍ക്ക് പിടിയില്‍. അനീസ് എന്നയാളാണു പൊലീസിന്റെ പിടിയിലായത്. തന്റെ മേലുദ്യോഗസ്ഥനായ മഹേഷ് കുമാറിനെയാണു അനീസ് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 29നു മഹേഷിനെ കാണാതാവുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ സെപ്റ്റംബര്‍ രണ്ടിനു മഹേഷിന്റെ മൃതദേഹം കണ്ടെത്തി.
മഹേഷ് കുമാറിന്റെ ഓഫിസിലെ ക്ലര്‍ക്കാണു പ്രതിയായ അനീസ്. മഹേഷ് കുമാര്‍ തന്റെ കാമുകിയോട് ലൈംഗിക താല്‍പ്പര്യങ്ങള്‍ പ്രകടിപ്പിച്ചതും ഒന്‍പതു ലക്ഷത്തിന്റെ കടം വീട്ടാത്തതുമാണു കൃത്യം ചെയ്യാന്‍ അനീസിനെ പ്രേരിപ്പച്ചത്. ഓഗസ്റ്റ് 28നു ജോലിയില്‍ നിന്ന് ഓഫ് എടുത്ത അനീസ് കൃത്യം നടത്തുന്നതിന് ആവശ്യമുള്ള കാര്യങ്ങള്‍ വാങ്ങുകയായിരുന്നു. തുടര്‍ന്നു ഉച്ചകഴിഞ്ഞു മഹേഷിനോട് തന്റെ താമസസ്ഥലത്ത് എത്താന്‍ ആവശ്യപ്പെട്ടു.
അനീസ് ആവശ്യപ്പെട്ടതു പ്രകാരം വീട്ടിലെത്തിയ മഹേഷിനെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി. തുടര്‍ന്നു തന്റെ ബൈക്കില്‍ നാട്ടിലേക്കു പോയ അനീസ് പിറ്റേദിവസം തിരിച്ചെത്തി മൃതദേഹം വീട്ടുമുറ്റത്തു മറവുചെയ്തു. തുടര്‍ന്ന് ആ ഭാഗത്ത് സിമിന്റിടുകയും ചെയ്തു.
https://www.facebook.com/Malayalivartha



























