അടുത്ത റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിക്കിടെയാണ് ബൈഡനെ മോദി ക്ഷണിച്ചതെന്ന് അമേരിക്കന്‍ അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു.
ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന ക്വാഡ് ഉച്ചകോടി അടുത്ത ജനുവരിയില്‍ ഇന്ത്യയില്‍ നടത്താനുള്ള ആലോചനകള്‍ നടക്കുന്നതിനിടെയാണ് ക്ഷണം.
അതേസമയം ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇരു നേതാക്കളും ചര്‍ച്ച നടത്തുന്ന ഫോട്ടോകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
യുദ്ധവിമാന എന്‍ജിന്‍, ആയുധവേധ ഡ്രോണ്‍, സാങ്കേതിക രംഗത്തെ സഹകരണം എന്നിവ സംബന്ധിച്ച ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഇന്ത്യ അമേരിക്ക ബന്ധം ദൃഢമായി മുന്നോട്ടു കൊണ്ടു പോകാന്‍ സഹകരണം ശക്തമാക്കുമെന്ന് ചര്‍ച്ചയില്‍ ഇരുനേതാക്കളും വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























