നാഗാലാന്‍ഡില്‍ ചരക്ക് വാഹനമിടിച്ച് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് ദാരുണാന്ത്യം

ചരക്ക് വാഹനമിടിച്ച് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. നാഗാലാന്‍ഡിലെ സെമിനിയു ജില്ലയിലാണ് സംഭവമുണ്ടായത്. കൊഹിമയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ കെ സ്റ്റേഷന്‍ ഗ്രാമത്തിന് സമീപം പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
അപകടത്തിന്റെ ആഘാതത്തില്‍ ട്രക്കും കാറും റോഡില്‍ നിന്ന് തെന്നി തോട്ടിലേക്ക് വീണു. മണല്‍ കയറ്റിയ ട്രക്ക് മേരപാനിയില്‍ നിന്ന് കൊഹിമയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ട്രക്ക് കാറിലിടിക്കുകയായിരുന്നു. ഏഴു പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ എസ്.യു.വി ഹൈവേയില്‍ നിന്ന് കുറച്ച് ദൂരം തെന്നി നീങ്ങി. പിന്നീട് തോട്ടിലേക്ക് വീഴുകയായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകട കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha



























