സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് അദ്ധ്യക്ഷന്‍ സുരേഷ് ഗോപി; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാര്‍ത്ത സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്

നടനും മുന്‍ എം പിയുമായ സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് അദ്ധ്യക്ഷ പദവി വഹിക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. രാജ്യത്തെ പ്രമുഖ ചലച്ചിത്ര പഠന കേന്ദ്രത്തിന്റെ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും ഇക്കാലയളവില്‍ താരം വഹിക്കും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാര്‍ത്ത സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.
ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അദ്ധ്യക്ഷ പദവി വഹിക്കാനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ മുതിര്‍ന്ന നടനെ കേന്ദ്രമന്ത്രി എക്‌സ് പ്‌ളാറ്റ്‌ഫോമില്‍ പങ്കുവച്ച പോസ്റ്റിലൂടെ അനുമോദിച്ചു. താരത്തിന്റെ സിനിമാ മേഖലയിലെ വൈഭവം ഇന്‍സ്റ്റിറ്റിയൂട്ടിനെ കൂടുതല്‍ സമ്പന്നമാക്കുമെന്നും പ്രവര്‍ത്തനകാലം ഫലവത്തായിരിക്കട്ടെയെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
https://www.facebook.com/Malayalivartha



























