വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

ഇന്‍ഡിഗോ വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. 180 യാത്രക്കാരുമായി ഗുവാഹത്തിയില്‍ നിന്ന് അഗര്‍ത്തലയിലേക്ക് പുറപ്പെട്ട എന്ന വിമാനത്തിലാണ് സംഭവം. പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിനോട് ചേര്‍ന്ന് ഇരിക്കുന്ന ബിശ്വജിത്ത് ദേബ്‌നാഥ് എന്നയാളാണ് എര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിച്ചത്. തൊട്ടടുത്തിരുന്ന മറ്റൊരു യാത്രക്കാരന്‍ തടയാന്‍ ശ്രമിച്ചിരുന്നെങ്കിലും ബിശ്വജിത്ത് ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു.
ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ബിശ്വജിത്ത് അത് കേട്ടില്ല. ഈ സംഭവം വിമാനത്തില്‍ പരിഭ്രാന്തിയുണ്ടാക്കി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിമാനം അഗര്‍ത്തലയില്‍ ലാന്‍ഡ് ചെയ്തതും ബിശ്വജിത്തിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ ഒരു യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ് .ഈ സംഭവത്തില്‍ മണികണ്ഠന്‍ എന്നയാളെ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha



























