Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ആ കനത്ത വെല്ലുവിളി മുന്നിൽ, ചന്ദ്രോപരിതലത്തിലെ അതിശൈത്യത്തെ അതിജീവിച്ച് ചന്ദ്രയാൻ മൂന്നിന്‍റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഇന്ന് ഉണരുമോ? സ്വിച്ച് ചെയ്യാൻ കഴിഞ്ഞാൻ അത് ഐഎസ്ആർഒയുടെ അഭിമാനകരമായ നേട്ടം...!!

22 SEPTEMBER 2023 11:25 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ 3 കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉറക്കത്തിലാണ്. ചാന്ദ്ര പകല്‍ അവസാനിച്ചതോടെയാണ് ഊര്‍ജ്ജ സംരക്ഷണത്തിനായി ചന്ദ്രയാന്‍ 3ന്‍റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. സെപ്തംബർ 22ന് വീണ്ടും അതായത് ഇന്ന് സൂര്യ പ്രകാശം കിട്ടും. ചന്ദ്രോപരിതലത്തിലെ വളരെ കുറഞ്ഞ താപനിലയെ അതിജീവിച്ച് ചന്ദ്രയാൻ മൂന്നിന്‍റെ വിക്രമും പ്രഗ്യാനും ഇന്ന് ഉണരുകയാണെങ്കിൽ അത് ചരിത്രമാകും.

സൗരോർജ്ജം ഉപയോഗിച്ചാണ് റോവറിന്റെ പ്രവർത്തനം. അതിനാൽ റോവറിന് ശൈത്യത്തെ അതിജീവിക്കാൻ കഴിയുമോയെന്നതാണ് പ്രധാനം. ഇത് സാധിക്കുകയാണെങ്കിൽ ഐഎസ്ആർഒയ്ക്ക് അഭിമാനകരമായ നേട്ടമായി അത് മാറും .ന്യൂക്ലിയര്‍ ഹീറ്റിംഗ് സംവിധാനമില്ലാതെ ചാന്ദ്ര രാത്രിയിലെ അതിശൈത്യം അതിജീവിക്കാന്‍ ലാന്‍ഡറിനായാല്‍ അത് ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ മികവിന്‍റെ സാക്ഷ്യമാകും. വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചാല്‍ നിലവില്‍ ലഭിച്ച വിവരങ്ങ‍ളിലെ സം‍ശയങ്ങല്‍ ദൂരീകരിക്കാനും നിര്‍ണ്ണായകമായ പുതിയ വിവരങ്ങള്‍ കൂടി ശേഖരിക്കാനും ക‍ഴിയും.

ചന്ദ്രോപരിതലത്തിലെ വളരെ കുറഞ്ഞ താപനിലയെ ദീർഘനേരം അതിജീവിച്ചും സിസ്റ്റങ്ങൾ വീണ്ടും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഐഎസ്ആർഒ ചെയര്‍മാൻ എസ് സോമനാഥ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ സെപ്റ്റംബറിൽ വീണ്ടും സൂര്യരശ്മികൾ പതിക്കുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സ്വിച്ച് ചെയ്യാൻ കഴിയുമെങ്കിൽ അത് പുതിയ ചരിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്രമം അനുസരിച്ച്, ഐഎസ്ആർഒ വിക്രം ലാൻഡറിനായുള്ള സ്ലീപ്പ് മോഡ് സെപ്റ്റംബർ അഞ്ചിനാണ് ആരംഭിച്ചത്. ഇതിന് മുമ്പ് ഹോപ്പ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി. തുടര്‍ന്ന് ChaSTE, RAMBHA-LP, ILSA payloads എന്നിവ ഉൾപ്പെടുന്ന ഇൻ-സിറ്റു പരീക്ഷണങ്ങളുടെ ഒരു പരമ്പര പുതിയ സ്ഥലത്ത് നടത്തുകയും ചെയ്തു. അങ്ങനെ ശേഖരിച്ച ഡാറ്റ ഭൂമിയിലേക്ക് കൈമാറുകയും പേലോഡുകൾ നിർജ്ജീവമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലും ലാൻഡറിലെ റിസീവറുകൾ പ്രവർത്തനക്ഷമമായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണെന്നും സോമനാഥ് പറഞ്ഞു.

സെപ്റ്റംബര്‍ 22ന് ലാൻഡറിലും പ്രഗ്യാൻ റോവറിലുമുള്ള ഉപകരണങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താൻ ശാസ്ത്രജ്ഞർ ഒരുങ്ങുകയാണ്. അതികഠിനമായ താഴ്ന്ന താപനിലയെ ചെറുക്കാനുള്ള ഈ ഉപകരണങ്ങളുടെ കഴിവിനെ ആശ്രയിച്ചാകും ഇതിന്‍റെ വിജയം. ചന്ദ്രനിലെ രാത്രികാല താപനില ഏകദേശം മൈനസ് 200 ഡിഗ്രി സെൽഷ്യസ് വരെ കുത്തനെ താഴ്ന്നേക്കുമെന്നാണ് മുൻ ചാന്ദ്ര ദൗത്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്.

ചന്ദ്രയാൻ മൂന്ന്, വിക്രം ലാൻഡർ, പ്രഗ്യാൻ റോവർ എന്നിവയ്‌ക്ക് വേണ്ടി ചെയ്ത കാര്യങ്ങളില്‍ പൂർണ്ണ ആത്മവിശ്വാസമാണ് ഉള്ളതെന്ന് സോമനാഥ് പറഞ്ഞു. സിസ്റ്റത്തിലെ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയും അയക്കുന്ന കമാൻഡുകൾ റിസീവ് ചെയ്ത് അത് പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തരത്തിലേക്കാണ് അവ രണ്ടും മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍  (10 minutes ago)

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..  (37 minutes ago)

തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി...  (53 minutes ago)

അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ  (1 hour ago)

രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി  (1 hour ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ ...  (2 hours ago)

ഡൽഹിയിൽ കനത്ത പുകമഞ്ഞ്...  (2 hours ago)

യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ...  (2 hours ago)

ഞായർ രാവിലെ ഒമ്പതുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...  (2 hours ago)

കുടുംബത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയം ഇന്ന് സർവരുടെയും പ്രശംസ  (2 hours ago)

അതുല്യ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ...  (3 hours ago)

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ...  (3 hours ago)

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (10 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (10 hours ago)

Malayali Vartha Recommends