വിമാനത്തിൽ കയറുന്നതിനിടെ ക്യാബിന്‍ ക്രൂവിനെ കയറിപ്പിടിച്ചു, ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ 40കാരൻ അറസ്റ്റിൽ
വിമാനത്തിൽ ചില യാത്രക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന മോശം പെരുമാറ്റം ഇപ്പോൾ പതിവു സംഭവമായിരിക്കുകയാണ്.വിമാനയാത്രക്കിടെ ക്യാബിന്‍ ക്രൂവിനോട് ഒരു യാത്രക്കാരൻ മോശമായി പെരുമാറിയ വാർത്തയാണ് ഇപ്പോൾ ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. വിമാനത്തിൽ കയറുന്നതിനിടെ ക്യാബിന്‍ ക്രൂവിനെ ഇയാൾ കയറി പിടിക്കുകയായിരുന്നു. യുവതിയെ അപമാനിച്ചതിന് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ 4.10ന് ടേക്ക് ഓഫ് ചെയ്യാനിരുന്ന എയര്‍ഏഷ്യ ഇന്ത്യ വിമാനത്തിലാണ് സംഭവം. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് ഗോവയിലേക്കുള്ള യാത്രയ്ക്കായി 21കാരിയായ ക്യാബിന്‍ ക്രൂ യാത്രക്കാരെ സ്വീകരിക്കുകയായിരുന്നു. ഇതിനിടെ 40കാരമായ ഒരു യാത്രക്കാരൻ അവരെ തൊടാന്‍ ശ്രമിക്കുകയും കൈയില്‍ കയറിപ്പിടിച്ചു. യുവതിയോട് മോശമായി സംസാരിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.
സംഭവത്തില്‍ ബെംഗളൂരു എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ അധികൃതര്‍ പരാതിയും നല്‍കിയതിന്‍റെ അടിസ്ഥാനത്തിൽ യാത്രക്കാരമനെ അറസ്റ്റ് ചെയ്യുകയായിരുന്നു . എയര്‍ലൈന്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മോശം പെരുമാറ്റമുണ്ടായ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെയും ക്യാബിന്‍ ക്രൂവിന്‍റെയും സുരക്ഷക്കാണ് പ്രഥമ പരിഗണന. തടസമില്ലാതെ വിമാന സര്‍വീസ് നടത്തുന്നതിനുള്ള നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു.
അതേസമയം നേരത്തെ വിമാനത്തിൽ എയർഹോസ്റ്റസിന് നേരെ പീഡന ശ്രമം നടന്നതും വലിയ വാർത്തയായിരുന്നു. സംഭവത്തെ തുടർന്ന് രജീന്ദര്‍ സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. വിമാനം ലാൻഡ് ചെയ്തയുടൻ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പഞ്ചാബിലെ ജലന്ധറിലെ കോട്ലി ഗ്രാമവാസിയാണ് രജീന്ദര്‍ സിംഗ്. ഇന്‍ഡിഗോയുടെ 6ഇ 1428 എന്ന വിമാനത്തിലായിരുന്നു സംഭവം. ദുബായിൽ നിന്ന് അമൃത്സറിലേയ്ക്കുള്ള യാത്രയ്ക്കിടെ മദ്യലഹരിയിൽ പ്രതി വിമാനത്തിൽ അതിക്രമം കാണിച്ചത്.
ദുബായിൽ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ രവീന്ദർ സിംഗ് മദ്യപിച്ചു. പിന്നാലെ എയർഹോസ്റ്റസായ യുവതിയുമായി തർക്കമുണ്ടായി. വിമാനത്തിലെ മറ്റ് ജീവനക്കാര്‍ ഇടപെട്ടാണ് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തത്. ഇതിനിടെ എയർഹോസ്റ്റസിനോട് തട്ടിക്കയറിയ പ്രതി യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തു. തുടർന്ന് ക്രൂവിലെ അംഗങ്ങൾ വിഷയം അമൃത്സർ കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് എയർലെെന്റെ സഹസുരക്ഷ മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അമൃത്സറിലെ ശ്രീ ഗുരു രാമദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തിന് ഉരവിടുകയും ചെയ്തിരുന്നു. ഐ പി സി 354 ( സ്ത്രീയുടെ അന്തസിനെ കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം ), സെക്ഷന്‍ 509 ( സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ചേഷ്ട അല്ലെങ്കില്‍ പ്രവൃത്തി ) എന്നിവ പ്രകാരം മാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha