കാനഡയെ അനുകൂലിച്ചും ഇന്ത്യയെ പരസ്യമായി വിമർശിച്ചും യുഎസ് വിദേശകാര്യ വകുപ്പിന്റെ വാർത്താ സമ്മേളനം; അമേരിക്കയുടെ നിലപാട് മാറ്റത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ

ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തു. എന്നാൽ അമേരിക്ക ഈ വിഷയത്തിൽ ഒരു ഇടപെടൽ നടത്തി. ആ ഇടപെടലിൽ ഇന്ത്യ അസ്വസ്ഥമായിരിക്കുന്നു. അതായത് ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുന്നത്, അമേറ്റിക്കയുടെ പരസ്പരവിരുദ്ധ പ്രസ്താവനകളിലാണ്.
കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിമർശിച്ചിരിക്കുന്നത്, പരസ്പര വിരുദ്ധമായ പ്രസ്താവനകൾ അമേരിക്ക നടത്തുന്നുവെന്നാണ്. അമേരിക്ക ഇത് തുടർന്നാൽ പരസ്യമായി തന്നെ അതൃപ്തി അറിയിക്കും എന്നും ഇന്ത്യ താക്കീത് നൽകിയിരിക്കുകയാണ്.
നേരത്തെ ക്വാഡ് ഉച്ചകോടിയിൽ തീവ്രവാദത്തെയും പിന്തുണക്കുന്ന രാജ്യങ്ങളെയും എതിർക്കണമെന്നും അതിന് പ്രതിജ്ഞാബദ്ധമാണെന്നു അമേരിക്ക നിലപാടെടുത്തിരുന്നു. ഇന്ത്യ കൂടി അംഗമായ കൂട്ടായ്മയിൽ ഇന്ത്യയുടെ നിലപാടിനൊപ്പമായിരുന്നു അമേരിക്ക നിന്നത് .
പക്ഷേ കാനഡയെ അനുകൂലിച്ചും ഇന്ത്യയെ പരസ്യമായി വിമർശിച്ചും യുഎസ് വിദേശകാര്യ വകുപ്പ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു .ഇതാണ് ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ ഈ നിലപാട് മാറ്റം കാനഡയ്ക്ക് ഊർജ്ജം പകരുകയാണ് പക്ഷെ ഈ വിഷയത്തിൽ ഇന്ത്യ കാനഡക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്
പ്രശ്നങ്ങൾ പരിഹരിക്കാൻ അമേരിക്ക കൂടി ഉൾപ്പെട്ട ചർച്ച നടക്കുമെന്ന സൂചനകൾ കിട്ടുന്നുണ്ട് . ഇന്ത്യ വ്യക്തമാക്കുന്ന മറ്റൊരു കാര്യം, എന്തെങ്കിലും നടപടി ആർക്കെങ്കിലും എതിരെ എടുക്കാവുന്ന ഒരു തെളിവും കാനഡ നൽകിയിട്ടില്ല എന്നതാണ്. നിജ്ജർ കൊലപാതകത്തിൽ പങ്കുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉൾപ്പടെ ജയിലിൽ അടക്കണമെന്ന് ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണവും നിലവിൽ ഉണ്ട്.
https://www.facebook.com/Malayalivartha