ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഹര്‍ജി പരിഗണിക്കണമോയന്നതില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും

ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഹര്‍ജി പരിഗണിക്കണമോയന്നതില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും.
അഭിഭാഷകന്‍ ഇന്നലെ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ന് ശ്രദ്ധയില്‍പ്പെടുത്താന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിക്കുകയായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്ക് ഒത്താശ ചെയ്‌തെന്നും,കോര്‍പറേഷനില്‍ നടന്ന ഫണ്ട് തിരിമറി കാരണം 300 കോടിയിലധികം രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നുമാണ് സി.ഐ.ഡി കേസ്. ആന്ധാപ്രദേശിലെ പ്രതിപക്ഷ നേതാവും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ സെപ്തംബര്‍ 10നാണ് അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha