പ്രതീക്ഷകള്‍ക്ക് മങ്ങല്‍....സ്ലീപ് മോഡിലുള്ള വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനാകുന്നില്ല... ഓരോ മണിക്കൂര്‍ കഴിയുന്തോറും അതിനുള്ള സാധ്യത മങ്ങുന്നു, ചന്ദ്രനില്‍ ലാന്‍ഡറും റോവറും ഇനി ഉണര്‍ന്നേക്കില്ല, ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാല്‍ ഉണര്‍ന്നേക്കാം എന്നായിരുന്നു ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ

പ്രതീക്ഷകള്‍ക്ക് മങ്ങല്‍....സ്ലീപ് മോഡിലുള്ള വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനാകുന്നില്ല... ഓരോ മണിക്കൂര്‍ കഴിയുന്തോറും അതിനുള്ള സാധ്യത മങ്ങുന്നു, ചന്ദ്രനില്‍ ലാന്‍ഡറും റോവറും ഇനി ഉണര്‍ന്നേക്കില്ല, ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാല്‍ ഉണര്‍ന്നേക്കാം എന്നായിരുന്നു ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ .
ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ നേടിയ ലാന്‍ഡറും റോവറും സെപ്തംബര്‍ രണ്ടിന് കാലാവധി പൂര്‍ത്തിയാക്കി. എങ്കിലും 22ന് വീണ്ടും ഉണര്‍ന്നാല്‍ വലിയ നേട്ടമാകുമായിരുന്നു. ഭൂമിയിലെ ഒരു ചാന്ദ്രപക്ഷമായ 14 ദിവസം പ്രവര്‍ത്തിക്കാനാണ് ദൗത്യം രൂപകല്‍പ്പന ചെയ്തത്. ലാന്‍ഡറും റോവറും ഇരിക്കുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപത്തായി ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാല്‍ ഉണര്‍ന്നേക്കാമെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ.
ചന്ദ്രയാന്‍ 3 അതിന്റെ ശാസ്ത്രലക്ഷ്യം പൂര്‍ത്തിയാക്കിയതോടെ ചന്ദ്രനിലെ സൂര്യാസ്തമയത്തിന് മുന്നോടിയായി ഉപകരണങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി സ്ലീപ്പ് മോഡിലേക്ക് മാറ്റി. ദൗത്യത്തിന്റെ ആയുസ് നീട്ടാനായിരുന്നു ഇത്.
വിക്രം, പ്രജ്ഞാന്‍ എന്നിവയിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാന്ദ്ര രാത്രിയിലെ ശൈത്യത്തെ അതിജീവിക്കും വിധം രൂപകല്‍പ്പന ചെയ്തതല്ല. താപനില മൈനസ് 200 ഡിഗ്രിയില്‍ താഴെയായി. ഈ കൊടും തണുപ്പില്‍ ഇലക്ട്രോണിക് ഉകരണങ്ങള്‍ മരവിച്ച് നശിപ്പിക്കാം. എങ്കിലും പേടകം അതിജീവിച്ചേക്കുമെന്നും സെപ്തംബര്‍ 22ന് സൂര്യനുദിക്കുന്നതോടെ പുനരുജ്ജീവിപ്പിക്കാമെന്നുമായിരുന്നു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. സൂര്യപ്രകാശം ലഭിക്കുന്നതോടെ ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാമെന്നും കരുതി.
അതേസമയം വീണ്ടും ഉണര്‍ന്നില്ലെങ്കിലും, ചന്ദ്രയാന്‍ 3 വലിയ വിജയമാണ്. ചന്ദ്രനില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യം.അത് നേടുകയും ചെയ്തു. റോവര്‍ 100 മീറ്റര്‍ സഞ്ചരിച്ച് നിരവധി മൂലകങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. മറ്റൊരു അന്താരാഷ്ട്രദൗത്യത്തിനും കഴിയാത്ത, സള്‍ഫര്‍ സാന്നിധ്യത്തിന്റെ തെളിവുകള്‍ റോവര്‍ ശേഖരിച്ചതാണ് ഏറ്റവും വലിയ നേട്ടമായിട്ടുള്ളത്.
https://www.facebook.com/Malayalivartha


























