ഉത്തര്‍പ്രദേശിലെ മഥുരയില്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞുകയറി....

ഉത്തര്‍പ്രദേശിലെ മഥുരയില്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞുകയറി....ഉത്തര്‍പ്രദേശിലെ മഥുരയില്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞുകയറി. മഥുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഷാകൂര്‍ ബസ്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്ന ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂനിറ്റ് (ഇ.എം.യു) ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്നലെ രാത്രി 10.49നാണ് സംഭവം നടന്നത്. മുഴുവന്‍ യാത്രക്കാരും ഇറങ്ങിയ ശേഷം ട്രെയിന്‍ പെട്ടെന്ന് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു. അപകടം ട്രെയിന്‍ സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























