തമിഴ്‌നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ നടത്തുന്ന കര്‍ണാടക ബന്ദ് ...മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചു, ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ 44 വിമാനങ്ങള്‍ റദ്ദാക്കി

സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. ബന്ദുമായി ബന്ധപ്പെട്ട് അരങ്ങേറിയ പ്രതിഷേധത്തില്‍ വിവിധ സംഘടനകളുടെ 50 പേര്‍ അറസ്റ്റിലായി.
ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ 44 വിമാനങ്ങള്‍ റദ്ദാക്കി. ബെംഗളൂരുവിലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാന്‍ഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്.
അതേസമയം ചിക്മാംഗളൂരുവില്‍ പ്രതിഷേധക്കാര്‍ ബൈക്കുകളില്‍ പെട്രോള്‍ പമ്പുകളില്‍ എത്തി പ്രതിഷേധിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു. മാണ്ഡ്യയില്‍ റോഡില്‍ കിടന്നും പ്രതിഷേധിച്ചു. ഇന്നു പുലര്‍ച്ചെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രതിഷേധം. പ്രതിഷേധം കണക്കിലെടുത്ത് ബെംഗളൂരു നഗരത്തില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha