മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി

മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. എസ്എന്‍ഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി. സുജാതന്‍ (60) ആണു കൊല്ലപ്പെട്ടത്.
ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്‌കൂളിനു സമീപത്തായി താമസിക്കുന്ന സുജാതന്‍ വ്യാഴം രാത്രി ഒന്‍പതു മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്കു പോകാനായി വീട്ടില്‍ നിന്നിറങ്ങിയിരുന്നു.
പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടത്. പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ട്. സുജാതന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ചാണ് മരത്തില്‍ കെട്ടിത്തൂക്കിയതെന്ന് പൊലീസ് . സംസ്‌കാരം പിന്നീടു ഡല്‍ഹിയില്‍ നടക്കും. ഭാര്യ: പ്രീതി. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha


























