ഇന്ത്യ റഷ്യ ബന്ധം സ്ഥിരതയുള്ളത്; തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഇപ്പോൾ എങ്ങനെയാണ് ? യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് വാഷിംഗ്ടൺ ഡിസിയിൽ വിദേശകാര്യമന്ത്രി നൽകിയ മറുപടി വളരെ ശ്രദ്ധേയമാകുകയാണ്. ഇന്ത്യ റഷ്യ ബന്ധം സ്ഥിരതയുള്ളതാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.
പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായിരിക്കുന്ന സാഹചര്യമാണ് . യുക്രെയ്ൻ-റഷ്യ സംഘർഷത്തെ തുടർന്ന് പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം തകർന്ന അവസ്ഥയിലാണ് ഇപ്[പോൽ ആയിരിക്കുന്നത് . ചരിത്രപരമായി റഷ്യ ഒരു യൂറോപ്യൻ ശക്തിയാണ്. പക്ഷേ ഈ സാഹചര്യത്തിൽ മോസ്‌കോ ഏഷ്യയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും എസ് ജയശങ്കർ പറഞ്ഞു.
ഇതിനാൽ ഏഷ്യയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മോസ്‌കോ തുടങ്ങിയെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ 70 വർഷത്തിനിടെയുണ്ടായ എല്ലാ അന്താരാഷ്‌ട്ര ബന്ധങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായതയി മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും യുക്രെയ്‌നിൽ നടന്ന സംഭവവികാസങ്ങളുടെ പ്രത്യാഘാതം കാരണമാണ് , റഷ്യയുടെ സമീപനം അടിമുടി മാറാൻ കാരണമായതെന്നും എസ ജയശങ്കർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























