14 മിനുട്ടിലെ അത്ഭുതം..!!! യന്ത്രങ്ങളുടെ സഹായത്തോടെയല്ല വന്ദേ ഭാരത് ട്രെയിൻ 14 മിനിട്ടുകൊണ്ട് വൃത്തിയാക്കാൻ പുതിയ സംവിധാനം, ആദ്യഘട്ടത്തിൽ സൗകര്യം ഒരുങ്ങുന്നത് 29 സ്റ്റേഷനുകളിൽ...

ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്‌പ്രസ്. ഈ ട്രെയിനിന് മണിക്കൂറിൽ 180-200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നാണ് വന്ദേ ഭാരത് എക്‌സ്‌പ്രസ്. വേഗതയേറിയ വന്ദേ ഭാരത് എക്സ്പ്രസ് വൃത്തിയുടെ കാര്യത്തിലും വേഗത കൂടുതലാണ്. പലപ്പോഴും ഇന്ത്യൻ റെയിൽവെയോട് ആളുകൾക്ക് മുഖംചുളിക്കുന്നത് വൃത്തിയില്ലായമയുടെ പേരിലാണ്.
എന്നാൽ, ഇതിനുള്ള പരിഹാരവും എത്തിയിരിക്കുകയാണ്. അതിവേഗത്തിൽ വൃത്തിയാക്കുന്ന സംവിധാനം രാജ്യത്തിന്റെ വിവിധ സ്റ്റേഷനുകളിലാണ് ഒരുക്കിയിരിക്കുന്നത്. തദ്ദേശിയമായി വികസിപ്പിച്ചെടുത്ത വന്ദേ ഭാരത് ട്രെയിൻ പുതിയ സംവിധാനം ഉപയോഗിച്ച് വെറും 14 മിനിട്ടുകൊണ്ടാണാണ് വൃത്തിയാക്കുക. നിലവിൽ ഒരു ട്രിപ്പിന് ശേഷം 45 മിനിട്ടാണ് ഒരു വന്ദേ ഭാരത് ട്രെയിൻ വൃത്തിയാക്കുന്നതിന് എടുക്കുന്ന സമയം. ഇത് പരിഹരിക്കാൻ സാധിക്കുന്നതോടെ ട്രെയിൻ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നാണ് കരുതുന്നത്.
ആദ്യഘട്ടത്തിൽ ഡൽഹി ആനന്ദ് വിഹാർ, ചെന്നൈ, പുരി, ഷിർദ്ദി എന്നിങ്ങനെ രാജ്യത്തെ സുപ്രധാനമായ 29 സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഒരുങ്ങുന്നത്. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാർ എല്ലാം ടെർമിനൽ സ്റ്റേഷനിൽ ഇറങ്ങിയെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വൃത്തിയാക്കൽ തുടങ്ങുക. 14 മിനിറ്റിന്നുള്ളിൽ വൃത്തിയാക്കിൽ തീർക്കും. പരിപാടിയുടെ സുഗമമായ പ്രവർത്തനത്തിന് ഫ്ലോ ചാർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി പ്രവർത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച ഡൽഹി കാന്റ് സ്റ്റേഷനിൽ നടക്കുന്ന ആദ്യ വൃത്തിയാക്കൽ സെഷനിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ സഹായത്തോടെയാകില്ല ഈ വൃത്തിയാക്കൽ പ്രക്രിയ നടക്കുന്നത്. ഇതിനായി ഓരോ കോച്ചിലും മൂന്ന് ജീവനക്കാർ വീതമാണ് ഉണ്ടാകുക. അതിനായി പ്രത്യേകം പരിശീലനം നേടിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സ്വഛതാ ഹി സേവ എന്ന കാമ്പയിന്റെ ഭാഗമായാണ് പുതിയ പദ്ധതി. 14 മിനിട്ടിന്റെ അത്ഭുതം എന്നായിരുന്നു റെയിൽവേ മന്ത്രാലയം ഇതിനേക്കുറിച്ച് പ്രതികരിച്ചത്.
അതേസമായം കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാം വന്ദേഭാരത് കേരളത്തിന്റെ അഭിമാനമായി ഓടിത്തുടങ്ങിയപ്പോൾ തന്നെ രണ്ടാം വന്ദേഭാരതും എത്തി. യാത്രകൾ സുഗമമാക്കുമ്പോൾ ചില സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. അഥവാ ടിക്കറ്റ് വേണമെങ്കിൽ ദിവസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്യണം. രണ്ടാം വന്ദേഭാരത് സംസ്ഥാനത്ത് വിജയകരമായ സർവീസ് ആരംഭിച്ചതിന് പിന്നാലെ മൂന്നാം വന്ദേഭാരത് എത്തി. എന്നാൽ, കൊച്ചുവേളിയിൽ എത്തിയ ഈ വന്ദേഭാരത് മൂന്നാമത്തെ സർവീസ് ആരംഭിക്കുന്നതിനായി എത്തിയതല്ല. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം - കാസർകോട് രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ അറ്റകുറ്റപണികളുടെ സമയത്ത് പകരക്കാരനായി നിലകൊള്ളും.
https://www.facebook.com/Malayalivartha


























