Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആന്ധ്രയില്‍ നിന്ന് കൊറിയറില്‍ കഞ്ചാവ് കടത്ത്... പേയാടിന് സമീപം വീട്ടില്‍ നിന്നും പാറമടയില്‍ നിന്നും 246 കിലോ കഞ്ചാവ് കണ്ടെടുത്ത കേസ് , 10 പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി, പ്രതികള്‍ക്ക് ജാമ്യമില്ല, ജയിലിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവ്

02 OCTOBER 2023 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ആന്ധ്രയില്‍ ചെന്ന് കൊറിയറില്‍ കടത്തിക്കൊണ്ടു വന്ന് പേയാടിന് സമീപം വീട്ടിലും പാറ മടയിലുമായി 246 കിലോ കഞ്ചാവ് സൂക്ഷിച്ച കേസില്‍ 10 പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി. വിചാരണ കോടതിയായ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തിയത്.

ആന്ധ്രാ പ്രദേശില്‍ പോയി കഞ്ചാവ് വാങ്ങിയവരും സാമ്പത്തിക സഹായം നല്‍കിയവരും കടത്തുന്നതിന് കൂട്ടുനിന്നവരുമടക്കം 12 പേര്‍ക്കെതിരെ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിചാരണക്ക് മുന്നോടിയായി കോടതി ചുമത്തിയത്. വാണിജ്യ അളവില്‍ മയക്കുമരുന്ന് സൂക്ഷിച്ച കേസില്‍ 2021 ഒക്ടോബര്‍ 21 മുതല്‍ ജയിലില്‍ കഴിയുന്ന 10പ്രതികള്‍ക്കും കോടതി ജാമ്യം നിരസിച്ചു.


പ്രതികളെ ജയിലിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാനും ജഡ്ജി ജി.രാജേഷ് ഉത്തരവിട്ടു. 1 മുതല്‍ 8 വരെ പ്രതികളായ പേയാട് പിറയില്‍ സ്വദേശി അനീഷ് (30), ഇയാളുടെ അയല്‍വാസി സജി (35), മൂങ്ങോട് മണലി സ്വദേശി അനൂപ് എം മോഹന്‍ എന്ന അനു (35), ശാസ്തമംഗലത്ത് സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന പേയാട് താമസിക്കുന്ന വിതുര സ്വദേശി രഞ്ജിത് (35), തച്ചോട്ടുകാവ് സ്വദേശി സിബിന്‍ എന്ന ഉണ്ണി (25), മൂങ്ങോട് മണലി സ്വദേശി അനന്തു എന്ന താറാവ് നന്ദു (25), ബാലരാമപുരം രാമപുരം സ്വദേശി രഞ്ജിത്. യു.എസ് (25) , കാട്ടാക്കട വീരണകാവ് പന്നിയോട് ഉരുവിലാംകോട് വിനീഷ് ഭവനില്‍ വിനീഷ് (25) , പതിനൊന്നും പന്ത്രണ്ടും പ്രതികളായ അജിത് എന്ന സുനന്ദന്‍ , സുജിന്‍. ജി. എസ് എന്നിവര്‍ക്ക് മേലാണ് കുറ്റം ചുമത്തിയത്.


12 പ്രതികളുള്ള കേസില്‍ 2 പ്രതികള്‍ ഒളിവിലാണ്. ഒളിവില്‍ പോയ ഒമ്പതാം പ്രതി പനയം കോട് ഉണ്ണിയെന്ന സതീഷ് , പത്താം പ്രതി മേധാ രാജ് ബാബു എന്നിവര്‍ ഒളിവില്‍ പോയതിനാല്‍ ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.


2021 ഒക്ടോബറിലാണ് പേയാടിന് സമീപം പിറയില്‍ അനീഷിന്റെ വീട്ടില്‍ നിന്നും മൂങ്ങോട് മണലി ഭാഗത്ത് നിന്നും 246 കിലോ കഞ്ചാവ് തെക്കന്‍ മേഖല എക്‌സൈസ് ക്രൈംബ്രാഞ്ച് അധികൃതര്‍ പിടികൂടിയത്. ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണത്ത് നിന്ന് കഞ്ചാവ് വാങ്ങി പാഴ്‌സല്‍ സര്‍വീസിലൂടെ തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു.


പാഴ്‌സല്‍ സര്‍വീസിന്റെ ഓഫീസില്‍ നിന്ന് ഓട്ടോറിക്ഷയില്‍ പേയാടുള്ള വീട്ടിലും മൂങ്ങോട് പാറക്കൂട്ടത്തിനിടയിലും സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതികളില്‍ അനീഷ്, സിബിന്‍, വിനീഷ് എന്നിവരാണ് ആന്ധ്രാ പ്രദേശില്‍ പോയി കഞ്ചാവ് വാങ്ങിയതെന്ന് എക്‌സൈസ് കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ക്ക് സാമ്പത്തികസഹായം നല്‍കിയത് രജിത്, രഞ്ജിത് എന്നിവരാണെന്നും മറ്റുള്ളവര്‍ കഞ്ചാവ് കടത്തുന്നതിന് കൂട്ടുനിന്നവരാണെന്നും എക്‌സൈസ് കുറ്റപത്രത്തില്‍ പറയുന്നു. വിനീഷിനെ 2022 ഫെബ്രുവരി 10 നാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

തെക്കന്‍ മേഖലാ എക്‌സൈസ് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എച്ച്.നൂറുദ്ദീന്‍, ഗ്രേഡ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (5 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (5 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (6 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends