‘14 മിനിറ്റ്സ് ഓഫ് മിറാക്കിൾ’ പദ്ധതി.....കാസർകോട് വന്ദേ ഭാരതും ശുചിയാക്കി....ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകൾ വൃത്തിയാക്കുന്ന 7 മിനിറ്റ് മിറാക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റെയിൽവേയുടെ പുതിയ സംരംഭം....ഏറ്റെടുത്ത് രാജ്യം...

പതിന്നാലു മിനിറ്റുകൊണ്ട് തീവണ്ടികൾ വൃത്തിയാക്കുന്ന ‘14 മിനിറ്റ്സ് ഓഫ് മിറാക്കിൾ’ പദ്ധതിക്ക് ഇന്നലെ മുതൽ തുടക്കം കുറിച്ചിരിക്കുകയാണ് .
തീവണ്ടികൾ അതിവേഗം വൃത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 29 വന്ദേഭാരത് തീവണ്ടികളിലാണ് പദ്ധതി നടപ്പാക്കുക. പിന്നീട് മറ്റു വണ്ടികളും ഈ മാർഗത്തിൽ വൃത്തിയാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.ദ്രുതഗതിയിൽ ശുചീകരണം നടത്തി അടുത്ത യാത്രയ്‌ക്ക് വന്ദേ ഭാരതിനെ സജ്ജമാക്കുന്ന ’14 മിനിറ്റ് മിറാക്കിൾ’ പദ്ധതി പ്രകാരം കാസർകോട് വന്ദേ ഭാരതും ശുചിയാക്കി. 20933 KGQ-TVC വന്ദേ ഭാരത് എക്‌സ്പ്രസിലാണ് പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കിയത്. 16 കോച്ചുള്ള വന്ദേ ഭാരത് ട്രെയിനാണ് ഇന്നലെ ശുചിയാക്കിയത്. ഒരു കോച്ചിൽ മൂന്ന് പേരെ വീതമായിരുന്നു ശുചീകരണത്തിലേർപ്പെട്ടത്. 14 മിനിറ്റ് മുൻപ് തന്നെ അടുത്ത സർവീസിന് വന്ദേ ഭാരത് തയ്യാറായി.മംഗലാപുരം കോച്ചിംഗ് ഡിപ്പോയിലെ ബി കോച്ചിംഗ് ഡിപ്പോ ഓഫീസറായ മനോജ്.
’14 മിനിറ്റ് മിറക്കിൾ’ പദ്ധതിയോടുള്ള പ്രതിജ്ഞാബദ്ധത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ സക്കീർ ഹുസൈൻ പുതിയ പദ്ധതിയെ കുറിച്ചും ഇതുവഴി സൃഷ്ടിക്കുന്ന സമയലാഭത്തെ കുറിച്ചും ആവേശം പ്രകടിപ്പിച്ചു. അദ്ദേഹം ശുചീകരണ ജീവനക്കാരുമായി സംവദിക്കുകയും റെയിൽ യാത്ര കൂടുതൽ കൃത്യവും ആസ്വാദ്യകരവും ആക്കുന്നതിൽ ഈ പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു.സ്വച്ഛത ഹി സേവാ ക്യാമ്പെയ്‌നിന്റെ ഭാഗമായി ഇന്നലെ മുതാലാണ് ഇന്ത്യൻ റെയിൽവേ പുതിയ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചത്. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകൾ വൃത്തിയാക്കുന്ന 7 മിനിറ്റ് മിറാക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റെയിൽവേയുടെ പുതിയ സംരംഭം.
ആദ്യഘട്ടത്തിൽ 29 വന്ദേഭാരത് തീവണ്ടികളിലാണ് പദ്ധതി നടപ്പാക്കുക. പിന്നീട് മറ്റു വണ്ടികളും ഈ മാർഗത്തിൽ വൃത്തിയാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.ഞായറാഴ്ച അശ്വിനി വൈഷ്ണവ് ഡൽഹി കണ്ടോൻമെന്റ് സ്റ്റേഷനിൽ പരിപാടിക്ക് തുടക്കംകുറിക്കും. ജപ്പാനിലെ ഒസാക്ക, ടോക്കിയോ തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ ബുള്ളറ്റ് തീവണ്ടികൾ വൃത്തിയാക്കുന്ന ‘7 മിനിറ്റ്സ് മിറാക്കിൾ’ എന്ന ആശയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത്. വിവിധ സ്റ്റേഷനുകളിലായി 14 മിനിറ്റിൽ വന്ദേഭാരത് എക്‌സ്പ്രസുകൾ ശുചീകരിച്ച് അടുത്ത സർവീസിന് സജ്ജമായി. എന്നാൽ ഇപ്പോഴിതാ 14 മിനിറ്റ് തികയും മുമ്പ് ഒരു റെയിൽവേ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്.സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലാണ് സംഭവം. ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ 16 കോച്ചുകളാണ് ഇവിടെ വൃത്തിയാക്കിയത്. എന്നാൽ 14 മിനിറ്റ് സമയം എടുക്കാതെയാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ഏകദേശം 13 മിനിറ്റും 53 സെക്കൻഡും സമയമെടുത്ത് ട്രെയിനിന്റെ എല്ലാ റേക്കുകളും വൃത്തിയാക്കി. ഡിവിഷണൽ റെയിൽവേ മാനേജർ ശിൽപി അഗർവാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.14 മിനിറ്റ് മിറാക്കിളിന്റെ ഭാഗമായി 48 ക്ലീനിംഗ് സ്റ്റാഫുകളെയാണ് നിയോഗിച്ചിട്ടുള്ളത്.ഓരോ കോച്ചിലും മൂന്ന് ജീവനക്കാർ വീതമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ജീവനക്കാരിൽ ഒരാൾ കോച്ചിലുള്ള ചപ്പു ചവറുകൾ ശേഖരിക്കുകയും വിൻഡോ ഗ്ലാസിന് പുറവും സമീപവും വൃത്തിയാക്കും. രണ്ടാമത്തെ ജീവനക്കാരൻ ലഘുഭക്ഷണ മേശകളും സീറ്റുകളും വൃത്തിയാക്കും. മൂന്നാമത്തെ ജീവനക്കാരൻ ഈ സമയം ഡസ്റ്റ് ബിന്നുകളിൽ നിന്നും സാധനങ്ങൾ മാറ്റുകയും ടോയ്‌ലറ്റുകൾ കണ്ണാടികൾ എന്നിവ വൃത്തിയാക്കുകയും ചെയ്യും.'ചിലർ വരുമ്പോൾ ചരിത്രം വഴി മാറും' - എന്നത് മലയാളികൾക്കിടയിൽ ഹിറ്റായ ഡയലോഗ് ആണ്. വന്ദേഭാരത് എക്സ്പ്രസ് എത്തിയപ്പോൾ അത്തരത്തിലൊരു മാറ്റമാണ് കേരളത്തിന്റെ യാത്രാശീലത്തിൽ വന്നത്. ഒരു രാത്രി മുഴുവൻ കാത്തു നിൽക്കാതെ, വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ രാത്രി കാസർകോടുള്ള വീട്ടിൽ ചെന്ന് കിടന്നുറങ്ങാമെന്ന് വന്ദേഭാരത് പറഞ്ഞു. മലയാളി അത് കേട്ടു. തിരക്കുപിടിച്ച കാലത്ത്, തങ്ങളുടെ തിരക്കിന് ഒപ്പം നിന്ന വന്ദേഭാരതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒന്നാം വന്ദേഭാരത് കേരളത്തിന്റെ അഭിമാനമായി ഓടിത്തുടങ്ങിയപ്പോൾ തന്നെ രണ്ടാം വന്ദേഭാരതും എത്തി.
യാത്രകൾ സുഗമമാക്കുമ്പോൾ ചില സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. അഥവാ ടിക്കറ്റ് വേണമെങ്കിൽ ദിവസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്യണം. വന്ദേഭാരത് ഹിറ്റായപ്പോൾ മലയാളി കൂടുതൽ തിരക്കുള്ളവരായി എന്ന് വേണമെങ്കിൽ പറയാം.വന്ദേഭാരത്, ആദ്യഘട്ടത്തിൽ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, രണ്ടാം വന്ദേഭാരത് തിരൂരിൽ സ്റ്റോപ്പുമായാണ് എത്തിയത്. വലിയ സ്വീകരണം തിരൂരുകാർ വന്ദേഭാരതിന് നൽകുകയും ചെയ്തു. രണ്ടാം വന്ദേഭാരതിന്റെ ആദ്യയാത്രയിൽ തിരുവനന്തപുരത്ത് നിന്ന് തിരൂരിൽ വന്നിറങ്ങിയത് 44 പേർ ആയിരുന്നു. തിരുവനന്തപുരം, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ നിന്നായിരുന്നു തിരൂരിലേക്കുള്ളവർ വന്ദേഭാരതിൽ കയറിയത്. മാത്രമല്ല തിരൂരിൽ നിന്ന് പത്തുപേർ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കായി വന്ദേഭാരതിൽ കയറുകയും ചെയ്തു. തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത് റെയിൽവേയ്ക്ക് ഒരു നഷ്ടവും ഉണ്ടാക്കില്ലെന്ന ശുഭസൂചനയാണ് ആദ്യദിവസം തിരൂരിലെ ജനങ്ങൾ നൽകിയത്.ആദ്യ വന്ദേ ഭാരത് പോലെ രണ്ടാം വന്ദേ ഭാരതും സൂപ്പർ ഹിറ്റ്. ഒന്നുകൂടി വിശദമായി പറഞ്ഞാൽ രണ്ടാം വന്ദേ ഭാരത് സൂപ്പർ ഹിറ്റല്ല, ബമ്പർ ഹിറ്റാണെന്ന് ചുരുക്കി പറയാം. ഒക്ടോബർ രണ്ടാം തിയതി വരെയുള്ള ടിക്കറ്റ് ബുക്കിംഗ് നോക്കിയാൽ ആദ്യ വന്ദേ ഭാരതിനെയും മറികടന്ന് രണ്ടാം വന്ദേ ഭാരത് കുതിക്കുകയാണെന്ന് കാണാം.
അടുത്ത അഞ്ച് ദിവസത്തേക്ക് വന്ദേ ഭാരതിന് ഒരു ക്ളാസിലും ടിക്കറ്റ് നോക്കേണ്ടെന്ന് സാരം.ആദ്യ വന്ദേ ഭാരത് പോലെ രണ്ടാം വന്ദേ ഭാരതും സൂപ്പർ ഹിറ്റ്. ഒന്നുകൂടി വിശദമായി പറഞ്ഞാൽ രണ്ടാം വന്ദേ ഭാരത് സൂപ്പർ ഹിറ്റല്ല, ബമ്പർ ഹിറ്റാണെന്ന് ചുരുക്കി പറയാം.ഒക്ടോബർ രണ്ടാം തിയതി വരെയുള്ള ടിക്കറ്റ് ബുക്കിംഗ് നോക്കിയാൽ ആദ്യ വന്ദേ ഭാരതിനെയും മറികടന്ന് രണ്ടാം വന്ദേ ഭാരത് കുതിക്കുകയാണെന്ന് കാണാം. അടുത്ത അഞ്ച് ദിവസത്തേക്ക് വന്ദേ ഭാരതിന് ഒരു ക്ളാസിലും ടിക്കറ്റ് നോക്കേണ്ടെന്ന് സാരം.തിരുവനന്തപുരം - കാസർകോട് ഒന്നാം വന്ദേ ഭാരതിന് ഒക്ടോബർ ഒന്ന് വരെ ടിക്കറ്റില്ലെങ്കിൽ, കാസർകോട് - തിരുവനന്തപുരം രണ്ടാം വന്ദേ ഭാരതിന് ഒക്ടോബർ രണ്ടാം തീയതി വരെയാണ് ടിക്കറ്റില്ലാത്തത്. ഏറ്റവും പ്രധാനമായി രണ്ട് കാരണങ്ങളാണ് രണ്ടാം വന്ദേ ഭാരതിനെ കൂടുതൽ ജനപ്രീയമാക്കുന്നത്.
ആലപ്പുഴ റൂട്ടും, മെച്ചപ്പെട്ട സമയക്രമവും രണ്ടാം വന്ദേ ഭാരതിന് കൂടുതൽ അനുകൂല ഘടകങ്ങളാകുന്നു എന്നാണ് വ്യക്തമാകുന്നത്.കൗതുകത്തിന് വേണ്ടിയാണെങ്കിൽ പോലും കേരളത്തിന് കിട്ടിയ രണ്ടാം വന്ദേഭാരതിൽ യാത്ര ചെയ്യണമെങ്കിൽ അൽപം കാത്തിരിക്കണം. ആദ്യ വന്ദേഭാരതിന് കിട്ടിയ അതേ സ്വീകരണമാണ് രണ്ടാം വണ്ടിക്കും. സർവീസ് യാത്ര തുടങ്ങിയ ഇന്നലെ തന്നെ അഞ്ച് ദിവസത്തേക്കുള്ള ടിക്കറ്റ് മുഴുവൻ തീർന്നു. തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരതിന് ഒക്ടോബർ ഒന്ന് വരെയാണ് ടിക്കറ്റില്ലാത്തത്. കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരതിനാകട്ടെ രണ്ടാം തീയതി വരെയുള്ള ടിക്കറ്റ് ഫുൾ ബുക്കിംഗാണ്. എ സി കോച്ചിനേക്കാൾ പെട്ടെന്ന് ബുക്കിംഗ് പൂർത്തിയായത് എക്സിക്യൂട്ടീവ് കോച്ചിലാണ്.
https://www.facebook.com/Malayalivartha


























