ബീഹാറില്‍ ജാതി സെന്‍സസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്...

ബീഹാറില്‍ ജാതി സെന്‍സസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. പ്രതിപക്ഷം ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് മോദി .
ഭരണത്തിലിരുന്നപ്പോഴും ജാതിയുടെ പേരില്‍ സമൂഹത്തെ വിഭജിച്ചവരാണിവരെന്നും മോദി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബീഹാറിലെ ജാതി സെന്‍സസിന്റെ കണക്കുകള്‍ ഇന്നലെ ബീഹാര്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു,. ഇതിന് പിന്നാലെയാണ് മോദിയുടെ വിമര്‍ശനം. പുതിയ സെന്‍സസ് പ്രകാരം പിന്നാക്ക വിഭാഗത്തില്‍ 27.13 ശതമാനവും അതി പിന്നാക്ക വിഭാഗത്തില്‍ 36.01 ശതമാനം പേരുമാണുള്ളത്. അതേസമയം മുന്നാക്കക്കാരില്‍ 15.52 ശതമാനം പേര്‍ മാത്രമാണുള്ളത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യമുന്നയിക്കുന്നതിനിടെയാണ് ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പുറത്തുവിട്ടിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























