ചന്ദ്രയാന്‍ 3 ദൗത്യത്തിനു ശേഷമുള്ള രണ്ടാം രാത്രി ചന്ദ്രനില്‍ തുടങ്ങി.... വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉറക്കം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു, ഇനി ഉണരാനുള്ള സാധ്യത കുറവാണെങ്കിലും വിക്രമിനെയും പ്രഗ്യാനെയും ഉണര്‍ത്താന്‍ ഐഎസ്ആര്‍ഒ ശ്രമം തുടരും

ഭൂമിയിലെ 10 ദിവസത്തോളം നീണ്ട ആദ്യ പകല്‍ മുഴുവന്‍ ഗവേഷണവിവരങ്ങള്‍ ശേഖരിച്ച ശേഷം വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉറക്കം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു.
ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ കഴിഞ്ഞ മാസം 4നു മുന്‍പു പ്രഗ്യാനും വിക്രമും സാക്ഷാത്കരിച്ചിരുന്നു. ചന്ദ്രനിലെ ഒരു രാത്രി (ഭൂമിയിലെ 14 ദിവസങ്ങള്‍ക്കു തുല്യം) കഴിഞ്ഞ് പ്രഗ്യാനും വിക്രമും ഉണര്‍ന്നിരുന്നെങ്കില്‍ അത് ചന്ദ്രയാന്‍ ദൗത്യത്തിനു 'ബോണസ്' ആകുമായിരുന്നു. ഉണരാനുള്ള സാധ്യത കുറവാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കുന്ന ശാസ്ത്രീയ പഠനോപകരണങ്ങളും ചന്ദ്രനിലെ സാംപിളുകള്‍ ശേഖരിച്ചു മടങ്ങിയെത്താവുന്ന സ്‌പേസ്‌ക്രാഫ്റ്റുമാണ് ഇനിയുള്ള ചാന്ദ്ര ദൗത്യങ്ങളില്‍ ലക്ഷ്യമിടുന്നത് .
" f
https://www.facebook.com/Malayalivartha