സങ്കടക്കാഴ്ചയായി... കന്യാകുമാരിയിലെ തിരുവട്ടാറിന് സമീപം ഒരു കുടുംബത്തിലെ മൂന്നുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു....

ഒരു കുടുംബത്തിലെ മൂന്നുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കന്യാകുമാരിയിലെ തിരുവട്ടാറിന് സമീപം ആറ്റൂരിലാണ് സംഭവമുണ്ടായത്. ആറ്റൂര്‍ സ്വദേശികളായ അശ്വിന്‍, സഹോദരി ആതിര, അമ്മ ചിത്ര എന്നിവരാണ് മരിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് കറണ്ട് പോയി. ഏറെ നേരം കഴിഞ്ഞിട്ടും കറണ്ട് വരാതായതോടെ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സര്‍വ്വീസ് വയറില്‍ തട്ടി ശരിയാക്കുന്നതിനിടെയാണ് മൂവരും ഷോക്കേറ്റ് മരിച്ചത്. കറണ്ട് പോയതിനെ തുടര്‍ന്ന് അശ്വിനാണ് ഇരുമ്പ് തോട്ടിയുമായി ആദ്യം വൈദ്യുത പോസിറ്റില്‍ നിന്നുള്ള സര്‍വ്വീസ് വയറില്‍ തട്ടിനോക്കിയത്.
ഈ സമയം അശ്വിനൊപ്പം സഹോദരി ആതിരയും ഉണ്ടായിരുന്നു. സര്‍വ്വീസ് വയറില്‍ തട്ടിയതോടെ അശ്വിന് ഷോക്കേല്‍ക്കുകയായിരുന്നു. ഇതുകണ്ട് ഭയന്ന സഹോദരി അശ്വിന്റെ കയ്യിലുണ്ടായിരുന്ന തോട്ടി തട്ടിമാറ്റാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആതിര ഷോക്കേറ്റ് താഴെ വീണു.
ഇതുകണ്ട് ഓടിവന്ന അമ്മ ചിത്രയ്ക്ക് ഇരുവരെയും രക്ഷിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് വീണ മൂന്നുപേരുടേയും ജീവന്‍ നഷ്ടമായി.
https://www.facebook.com/Malayalivartha


























