ഇനി കള്ള വണ്ടി കയറാമെന്ന് വിചാരിക്കേണ്ട...കെണിയൊരുക്കി ഇന്ത്യൻ റെയിൽവേ...പറ്റിയ്ക്കാൻ ഒരുങ്ങുന്നവർ സൂക്ഷിക്കുക...ടിക്കറ്റെടുക്കാതെ പ്രവേശിച്ചവർക്കെല്ലാവർക്കും ഉദ്യോഗസ്ഥർ പിഴ ചുമത്തി...ലഭിച്ചത് 4 ലക്ഷത്തിലധികം രൂപ...

ടിക്കറ്റ് എടുക്കാതെ സുഖമായി റെയിൽ വെയെ പറ്റിച്ചു കൊണ്ട് യാത്ര ചെയ്യുന്നവർ ധാരാളമാണ്. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവരാണ് അത്തരത്തിൽ കൂടുതൽ ഉൾപ്പെടുന്നത്. റിസർവേഷൻ കോച്ചുകളിൽ കൃത്യമായി പരിശോധന ഉണ്ടെങ്കിലും. അവിടെയും പറ്റിച്ചു കൊണ്ട് യാത്ര ചെയുന്നവർ ഉണ്ട്. എന്നാൽ ഇനിയത് നടക്കില്ല. ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറിയവരെ പിടിച്ച് റെയിൽവേ ഉദ്യോഗസ്ഥർ. മുംബൈയിലെ ദാദാർ റെയിൽവേ സ്‌റ്റേഷനിൽ കള്ളവണ്ടി കയറാൻ എത്തിയവരാണ് കുടുങ്ങിയത്. ടിക്കറ്റെടുക്കാതെ പ്രവേശിച്ചവർക്കെല്ലാവർക്കും ഉദ്യോഗസ്ഥർ പിഴയും ചുമത്തി. ഇതോടെ ഒറ്റ ദിവസം കൊണ്ട് റെയിൽവേയുടെ അക്കൗണ്ടിലേക്ക് 4,21,960 രൂപയാണ് എത്തിയത്.
റെയിൽവേയിലെ 195 ഉദ്യോഗസ്ഥർ നടത്തിയ ഈ ഓപ്പറേഷൻ ഒരു ദിവസം കൊണ്ട് റെക്കോർഡ് പിഴയാണ് ഈടാക്കിയിരിക്കുന്നത്.കഴിഞ്ഞ മാസം 30-നായിരുന്നു ദാദാർ റെയിവേ സ്റ്റേഷനിൽ ടിക്കറ്റ് എടുക്കാത്ത യാത്രക്കാരെ ലക്ഷ്യമിട്ട് ഓപ്പറേഷൻ നടത്തിയത്. ഇതിന്റെ ചിത്രങ്ങളും റെയിൽവേ പുറത്തുവിട്ടിരുന്നു. ഒരു ദിവസം നീണ്ടു നിന്ന പരിശോധനയിൽ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്.ഇത്തരത്തിൽ എല്ലാം സ്റ്റേഷനുകളിലും മിന്നൽ പരിശോധനകൾ നടത്തിയാൽ ധാരാളം ആളുകൾ പിടിക്കപ്പെടും. ഏതായാലും ഇനിയും ഇത്തരത്തിലുള്ള മിന്നൽ പരിശോധന നടത്താൻ തന്നെയാണ് റെയിൽ വെയുടെ തീരുമാനം.
https://www.facebook.com/Malayalivartha


























