മിന്നല്‍ പ്രളയത്തില്‍ കാണാതായത് മുപ്പത് പേരെ:- കുതിച്ചെത്തിയ പ്രളയജലത്തിൽ സിക്കിം വിറങ്ങലിക്കുന്ന കാഴ്ച:- രക്ഷാപ്രവർത്തനം ഊർജിതമാക്കി...

സിക്കിമിലെ ലഖൻ വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇരുപത്തിമൂന്ന് സൈനികർക്കൊപ്പം ആറ് നാട്ടുകാരെയും കാണാതായി. ടീസ്ത നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ സൈനിക ക്യാമ്പും വാഹനങ്ങളും പ്രളയത്തിൽ മുങ്ങി. കുതിച്ചെത്തിയ പ്രളയജലത്തിൽ സിക്കിം വിറങ്ങലിക്കുന്ന കാഴ്ച്ചയാണ്. രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി കരസേനയും സംസ്ഥാന സർക്കാരും അറിയിച്ചു.
രണ്ട് ദിവസമായി പെയ്തെ മഴക്കൊപ്പം കഴിഞ്ഞ ദിവസം ഉണ്ടായ മേഘവിസ്ഫോടനമാണ് വടക്കൻ സിക്കിമിൽ ലാചെൻ താഴ്വരയിൽ സ്ഥിതി സങ്കീർണ്ണമാക്കിയത്. ലോനാക് തടാകത്തിന് സമീപത്തെ മേഘവിസ്ഫോടനമാണ് ദുരന്തത്തിനിടയാക്കിയത്. ഇതിന് പിന്നാലെ ചുങ്താങ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു.
അടിയന്തരമായി അണക്കെട്ട് തുറന്നതോടെ ടീസ്ത നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളം ഉയർന്നു. നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്കും വെള്ളം ഇരച്ചെത്തി. സിങ്താമിനു സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. 23 സൈനികരെ കാണാതായതായും ചില വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതായും കരസേന അറിയിച്ചു.
നദിക്ക് കുറുകെയുള്ള ഇന്ദ്രേനി പാലം ഒഴുകിപ്പോയി. ചുങ്താങ്ങില്‍ തടാകം കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. ഭൂചലനമാകാം ജലനിരപ്പ് ഉയരാന്‍ കാരണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നദി തീരത്തുനിന്ന് ആളുകൾ മാറണമെന്ന് സിക്കിം സർക്കാര്‍ ജനങ്ങൾക്ക് നിര്‍ദേശം നൽകി. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലും നദി തീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























