മുപ്പത്തിയാറ് മണിക്കൂറുകൾക്ക് ശേഷം കടലിൽ മുങ്ങിയ ബാലനെ ജീവനോടെ കണ്ടെത്തി:- പിടിവള്ളിയായി കിട്ടിയത് ഗണേശ ചതുർത്ഥിയ്‌ക്ക് നിമജ്ജനം ചെയ്ത ഗണേശ വിഗ്രഹം...

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ കടലിൽ മുങ്ങിയ ബാലനെ ജീവനോടെ കണ്ടെത്തിയത് മുപ്പത്തിയാറ് മണിക്കൂറുകൾക്ക് ശേഷം. മുത്തശിയോടൊപ്പം അംബാജി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു ബാലനും സഹോദരങ്ങളും. ക്ഷേത്രദർശനം കഴിഞ്ഞപ്പോൾ മുത്തശി അവരെ കടലിലേയ്ക്ക് കൂട്ടികൊണ്ട് പോയി.
കടലിൽ കളിക്കുന്നതിനിടെ ലഖനും , സഹോദരനും തിരയിൽപ്പെടുകയായിരുന്നു. കരനെ സമീപത്തുണ്ടായിരുന്നവർ രക്ഷിച്ചെങ്കിലും ലഖനെ കണ്ടെത്താനായില്ല. ലഖൻ തിരമാലയിൽ അകപ്പെട്ടതിനെ തുടർന്ന് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.
എന്നാൽ കടൽക്ഷോഭം കാരണം അന്വേഷണം കാര്യമായി നടത്താനായില്ല. എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരം ലഖന്റെ പിതാവ് വികാസിന് ഒരു ഫോൺ സന്ദേശമെത്തി . മകൻ ജീവിച്ചിരിപ്പുണ്ടെന്നും പൂർണ്ണമായും ആരോഗ്യവാനാണെന്നുമായിരുന്നു സന്ദേശം.
കടലിലേക്ക് ഒഴുകിയ ലഖന് പിടിവള്ളിയായി കിട്ടിയത് ഗണേശ ചതുർത്ഥിയ്‌ക്ക് നിമജ്ജനം ചെയ്ത ഗണേശ വിഗ്രഹമായിരുന്നു . അതിൽ പിടിച്ച് കിടന്ന ലഖൻ ഡുമാസിൽ നിന്ന് ഗുജറാത്തിലെ നവസാരി ജില്ലയിലേക്കാണ് ഒഴുകിയതെന്ന് പൊലീസ് പറയുന്നു.
നവസാരിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ലഖനെ കണ്ടെത്തിയത്.അവശനിലയിൽ കണ്ടെത്തിയ ലഖനെ ബോട്ടിൽ കയറ്റി ഭക്ഷണവും വെള്ളവും നൽകി. വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























