പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള എല്‍.പി.ജി സബ്‌സിഡി 200ല്‍ നിന്ന് 300 രൂപയാക്കി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു

പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള എല്‍.പി.ജി സബ്‌സിഡി 200ല്‍ നിന്ന് 300 രൂപയാക്കി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അഞ്ച് കോടി കുടുംബത്തിന് ഇതിന്റെ ഗുണം ലഭിക്കും.
ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കള്‍ക്ക് 703 രൂപയ്ക്ക് ലഭിച്ചിരുന്ന 14.2 കിലോയുടെ എല്‍.പി.ജി സിലിണ്ടറിന് ഇനി 603 രൂപ നല്‍കിയാല്‍ മതി. മന്ത്രിസഭാ തീരുമാനം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് അറിയിച്ചത്.
നിലവില്‍ 903 രൂപയാണ് ഡല്‍ഹിയിലെ പൊതുമാര്‍ക്കറ്റില്‍ 14.2 കിലോയുടെ എല്‍.പി.ജി സിലിണ്ടറിന്റെ വില.
"
https://www.facebook.com/Malayalivartha


























