ചൈനയ്ക്ക് മൂക്ക് കയറിടാൻ ഒരുങ്ങി ഇന്ത്യ.... പ്രതിരോധം ശക്തമാക്കാനൊരുങ്ങി.... അതിർത്തിയിൽ ഇന്ത്യൻ സൈന്യം ‘അദൃശ്യ’ റോഡുകൾ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്....എൽഎസിയിൽ നിന്ന് ഈ റോഡ് കാണാൻ കഴിയില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത....

ചൈനയ്ക്ക് മൂക്ക് കയറിടാൻ ഒരുങ്ങി ഇന്ത്യ. ചൈന അതിർത്തിയിൽ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. അതിർത്തിയിൽ ഇന്ത്യൻ സൈന്യം ‘അദൃശ്യ’ റോഡുകൾ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ-ചൈന യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ഇന്ത്യയുടെ വടക്കേയറ്റത്തെ സൈനിക താവളമായ ദൗലത്ത് ബെഗ് ഓൾഡിയിലേക്കാണ് റോഡ് നിർമ്മാണം പുരോഗമിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. എൽഎസിയിൽ നിന്ന് ഈ റോഡ് കാണാൻ കഴിയില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ സുരക്ഷയിൽ നിർണായക പങ്ക് വഹിക്കാൻ ഈ പാതയ്‌ക്ക് കഴിയും.സൈനികരുടെ നീക്കത്തിനും ആയുധങ്ങളും മറ്റും അതിർത്തിയിൽ എത്തിക്കാൻ ഈ റോഡ് ഉപയോഗപ്പെടുത്തും. 130 കിലോമീറ്റർ നീളത്തിലുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ബിആർഒയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.
വരുന്ന നവംബർ മാസത്തോടെ റോഡ് പ്രവർത്തനക്ഷമമാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് ഒരു വർഷത്തിനുള്ളിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. 2020-ൽ ഇന്ത്യ -ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അദൃശ്യമായ ഈ റോഡിന്റെ നിർമ്മാണം ആരംഭിച്ചത്.ഏത് കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കാൻ സാസർ ലായ്‌ക്ക് സമീപം ഏഴ് കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കാനും ബിആർഒ പദ്ധതിയിടുന്നു.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 8,000 കോടി രൂപയുടെ പദ്ധതികളാണ് ബിആർഒ പൂർത്തിയാക്കിയത്.അതെ സമയം ചൈനയിൽ നിന്നും അത്ര നല്ല വാർത്തയല്ല ലഭിക്കുന്നത്. പതനം തുടങ്ങി ഇരിക്കുകയാണ്. സ്വയം വച്ച കുഴൽ ചൈന വീണിരിക്കുകയാണ്.
ചൈനയുടെ ആണവ അന്തര്‍വാഹിനിയിലുണ്ടായ അപകടത്തില്‍ 55 സൈനികര്‍ മരിച്ചതായി ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഏതാനും മാസം മുമ്പ് നടന്ന ഈ അപകടത്തെക്കുറിച്ച് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് വിദേശ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ പുതിയ ചില വിവരങ്ങളും പുറത്തുവരുന്നു. അമേരിക്കൻ, ബ്രിട്ടീഷ് കപ്പലുകളെ ലക്ഷ്യം വച്ച് ചൈന തന്നെ ഒരുക്കിയ കെണിയിലാണ് സ്വന്തം അന്തർവാഹിനി അകപ്പെട്ടതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചൈനീസ് പിഎൽഎ നാവികസേനയുടെ '093-417' എന്ന അന്തർവാഹിനിയുടെ ക്യാപ്റ്റനും 21 ഉദ്യോഗസ്ഥരും ഉൾപ്പെടെ 55പേരാണ് മരിച്ചത്. ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ കടലിനടിയിൽ അന്തർവാഹിനി മുങ്ങിത്താഴ്‌ന്നതായാണ് റിപ്പോർട്ടുകള്‍. ദി മിററിൽ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം അന്തർവാഹിനിയുടെ ഓക്‌സിജൻ സംവിധാനത്തിലുണ്ടായ തകരാറാണ് നാവികർ മരിച്ചത്.
അമേരിക്കയുടെയും ബ്രിട്ടന്‍റെയും ഉള്‍പ്പെടെ മറ്റ് അന്തർവാഹിനികളെയും തകർക്കാനായി കടലിനടയില്‍ ചൈനീസ് നാവികസേന ചങ്ങലയും നങ്കുരവും ഒരുക്കിയിരുന്നു.ഇതിൽ കുടുങ്ങി ചൈനയുടെ അന്തർവാഹിനി തകരാരിലാവുകയും ഉപരിതലത്തിലേയ്‌ക്ക് എത്താൻ കഴിയാതാകുകയും ചെയ്‍തെന്നാണ് റിപ്പോര്‍ട്ടുകള്‍. തകർന്ന അന്തർവാഹിനിയുടെ ഉള്ളിലെ ഓക്‌സിജൻ സംവിധാനങ്ങൾ തകർന്നുണ്ടായ വിഷബാധയാണ് ഉദ്യോഗസ്ഥർ മരണപ്പെടാൻ കാരണമെന്നും യുകെയിൽ നിന്നുള്ള രഹസ്യ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. ഇത് നന്നാക്കാൻ ഏകദേശം ആറ് മണിക്കൂറോളും എട്ടുത്തു. എന്നാല്‍ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയപ്പോഴേക്കും അന്തര്‍ വാഹിനിയില്‍ ഉണ്ടായിരുന്നവർ മരിച്ചിരുന്നു.
ആണവ പോര്‍മുനകള്‍ സജ്ജമാക്കിയിട്ടുള്ള 093 വിഭാഗത്തില്‍പെടുന്ന ചൈനയുടെ അന്തര്‍വാഹിനികള്‍ക്ക് 351 അടി നീളമാണുള്ളത്. കഴിഞ്ഞ 15 വര്‍ഷമായി ചൈന ഇത്തരം അന്തര്‍വാഹികള്‍ ഉപയോഗിക്കുന്നുണ്ട്. വളരെ കുറച്ചുമാത്രം ശബ്ദം പുറപ്പെടുവിക്കുന്ന ഇവ ചൈനയുടെ യുദ്ധസന്നാഹങ്ങളിലെ ഒരു പ്രധാന ഇനമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതേസമയം ഇത്തരമൊരു അപകടമൊന്നും നടന്നിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്. സംഭവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് പറഞ്ഞ് ബീജിംഗ് തള്ളിക്കളഞ്ഞു. തായ്‌വാനും ഈ റിപ്പോർട്ടുകൾ നിഷേധിച്ചു.
https://www.facebook.com/Malayalivartha


























