കളിത്തോക്ക് കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച യുവാക്കളെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ....

പാലക്കാട്-തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിനിൽ കയറിയ മലയാളി യുവാക്കൾ കളിത്തോക്ക് കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച സംഭവത്തിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24), പാലക്കാട് സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ് (20) എന്നിവരെയാണ് കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായാരുന്നു സംഭവം. കൈവശമുണ്ടായിരുന്ന കളിത്തോക്കെടുത്ത് ഇതില്‍ ബുള്ളറ്റ് നിറയ്ക്കുന്നതു പോലെ കാണിച്ചു.
ഇതു കണ്ട ട്രെയിനിലെ യാത്രക്കാർ പരിഭ്രാന്തരായി റെയിൽവേ കണ്‍ട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനെത്തിയപ്പോള്‍ ഇരുപതോളം വരുന്ന ആർപിഎഫ് സംഘം ട്രെയിൻ വളഞ്ഞ് ഇവരെ പിടികൂടി. യുവാക്കൾ പുറത്തിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
ഇവർ കൊണ്ടുവന്ന സാധനങ്ങൾ പോലീസ് പരിശോധിച്ചു. ഇവരിൽ നിന്ന് ഒരു പിസ്റ്റൾ കണ്ടെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കളിത്തോക്കാണെന്ന് കണ്ടെത്തിയത്. ഇവരുടെ കൈവശം ഉണ്ടായിരുന്നത് ആധുനിക തോക്ക് മോഡലിന്റെ കളിത്തോക്കായിരുന്നെന്നും, ബന്ധുവിന് കൊടുക്കാൻ കൊണ്ടുവന്നതാണെന്നും യുവാക്കൾ പറഞ്ഞതായും പൊലീസ് അറിയിച്ചു.
6 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ പാലക്കാട്ടുനിന്ന് തിരുച്ചെന്തൂരിൽ നിന്ന് മധുരയിലേക്കും അവിടെനിന്ന് രാമനാഥപുരം ജില്ലയിലെ എയർവാഡി ദർഗയിലേക്കും ട്രെയിൻ കയറിയതായി യുവാക്കൾ പറഞ്ഞു. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനാൽ, കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുന്ന കവർച്ച സംഘത്തിൽ പെട്ടവരാണോ ഇവർ എന്നറിയാൻ കേരള പോലീസും അന്വേഷണം നടത്തി. തുടർന്ന് ടിക്കറ്റ് എടുക്കാതെ വന്നതിന് പിഴ ചുമത്തി വിട്ടയച്ചു.
അതിനിടെ കളിത്തോക്കുമായി ട്രെയിനില്‍ കയറിയ മലയാളി യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍. തോക്കില്‍ ബുള്ളറ്റ് നിറയ്ക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ച്, തിര നിറച്ച തോക്കുമായി യുവാക്കള്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയെന്നാണ് തമിഴ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
തോക്ക് ചൂണ്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യാത്രക്കാരിലൊരാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്. കേറ്ററിംഗ് ജോലി ചെയ്യുന്ന യുവാക്കൾ രാമനാഥപുരത്ത് ഏർവാടി ദർഗയിൽ തീർത്ഥാടനത്തിന് പോവുകയായിരുന്നു.
പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ബന്ധുവിന് വേണ്ടി കളിത്തോക്ക് വാങ്ങിയത്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനാലാണ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇറങ്ങിയോടിയത്. തോക്ക് വ്യാജമാണെന്ന് കണ്ടെത്തുകയും യുവാക്കളുടെ പശ്ചാത്തലം പരിശോധിച്ച് ബോധ്യപ്പെട്ടുകയും ചെയ്തതോടെ ഇവരെ വിട്ടയക്കുകയായിരുന്നു. എന്നാൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിന് നാലുപേർക്കും പിഴ ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























