Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ED വലയില്‍;രാഷ്ട്രീയ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്,തമിഴകവും തെലങ്കാനയും കര്‍ണാടകയും വിറപ്പിച്ചു,കേന്ദ്ര വേട്ടയാടലെന്ന് DK ശിവകുമാര്‍,മോദിയോട് കട്ടക്കലിപ്പില്‍ എംകെ സ്റ്റാലിന്‍

05 OCTOBER 2023 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഇഡി വലയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. തെലങ്കാന, ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്. ഒരല്‍പ്പം ഇളവ് കൊടുത്തിരിക്കുന്നത് കേരളത്തില്‍ പിണറായി സര്‍ക്കാരിന്. അന്തര്‍ദ്ധാര സജീവമാണന്നെ് ആക്ഷേപം. എങ്കിലും കരുവന്നൂരില്‍ വരിഞ്ഞ് മുറുക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരുടെ കോട്ടകൊത്തളങ്ങളില്‍ കേറിയാണ് ഇഡി പരിശോധന നടത്തുന്നത്. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാവിനെ ഇഡി തൂക്കിയിട്ടുണ്ട്. ഈ പേടിയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാര്‍. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു വിറയ്ക്കുന്നുണ്ട്. മകള്‍ കവിത് ഡല്‍ഹി മദ്യനയ കേസില്‍ കവിതയും ആരോപണവിധേയ ആണ്. മകളെ തൂക്കുമോ എന്നൊരു ഭയം ഉള്ളില്‍ കിടപ്പുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ഇഡി.

തെലങ്കാന, ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡിയും ആദായ നികുതി വകുപ്പും കയറി ഇറങ്ങുകയാണ്. തെലങ്കാനയില്‍ ഹൈദരാബാദില്‍ ഭരണകക്ഷിയായ ബിആര്‍എസിന്റെ കേന്ദ്രങ്ങളിലും പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യവസായികളുടെ വീടുകളിലുമായി 14 ഇടത്താണ് റെയ്ഡ് നടന്നു. നൂറിലേറെ ഉദ്യോഗസ്ഥരാണ് റെയ്ഡിന് ഇരച്ചെത്തുന്നത്. പ്രധാനമന്ത്രിയുടെ രണ്ട് ദിന സന്ദര്‍ശനത്തില്‍ ബിആര്‍എസിനെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാകുമെന്നിരിക്കേയാണ് കേന്ദ്ര ഏജന്‍സികളുടെ പരിശോധന.

കര്‍ണാടകയിലെ ബംഗലൂരുവില്‍ കോണ്‍ഗ്രസ് നേതാവ് ഷിവമോഗയിലെ മഞ്ചുനാഥ് ഗൗഡയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് ആണ് പരിശോധന നടത്തി. ആദായ നികുതി വെട്ടിപ്പ് ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലുണ്ടായി എന്നാണ് ആരോപണം. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടാണ് പരിശോധന. ഭക്ഷ്യമന്ത്രി രതിന്‍ ഖോഷിന്റെ സ്ഥാപനങ്ങളിലും വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ സ്ഥാപനങ്ങളിലുമായി 13 ഇടത്താണ് പരിശോധന. മുന്‍സിപ്പല്‍ നിയമന കോഴയുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പ്രക്ഷോഭം നയിക്കുന്ന പശ്ചാത്തലത്തിലാണ് റെയ്ഡുമെത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ പല തവണയായി നോട്ടീസ് നല്‍കിയിരുന്നു.

തമിഴ്‌നാട്ടിലെ ചെന്നൈയില്‍ മുന്‍കേന്ദ്രമന്ത്രി എസ്. ജഗത്‌രക്ഷകന്റെ സ്ഥാപനങ്ങളിലാണ് പരിശോധന. ആദായ നികുതി ഉദ്യോഗസ്ഥര്‍ ചെന്നൈ, പോണ്ടിച്ചേരി എന്നിവിങ്ങളിലെ 40 ഓളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. നിരവധി മെഡിക്കല്‍ കോളജുകളും ഹോട്ടല്‍ ശൃംഖലയുമുള്ളയാളാണ് ജഗത്‌രക്ഷകന്‍. 2016ല്‍ ആദായ നികുതിയും 2020ല്‍ ഇഡിയും പരിശോധന നടത്തിയിരുന്നു. 80 കോടിയോളം രൂപയുടെ വിദേശ ഇടപാടുകള്‍ മരവിപ്പിച്ചിരുന്നു. കേരളത്തില്‍ സഹകരണ ബാങ്കുകല്‍ക്ക് മുകളില്‍ വട്ടമിട്ട് പറക്കുകയാണ് ഇഡി. സിപിഎമ്മിനെ വിറപ്പിച്ച് ഒരു അറസ്റ്റും നടന്നു. അടുത്തത് കരുത്തനായ ഒരു നേതാവെന്ന സൂചനകള്‍ പുറത്ത് വരുന്നു. എസി മൊയ്തീനിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ട്. ഇതോടെ സിപിഎം നില പരുങ്ങലിലാണ്.

ഇങ്ങനെ തെക്ക് കയറി വിഹരിക്കുകയാണ് ഇഡി. നേതാക്കന്മാരുടെ ചങ്കിടിപ്പ് കൂട്ടുകയാണ് കേന്ദ്ര ഏജന്‍സി. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടലാണെന്ന ആരോപണം ശക്തമാകുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന നാറിയ രാഷ്ട്രീയം കളിയെന്ന് എതിരാളികല്‍ പറയുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിച്ച് നില്‍ക്കാന്‍ ബിജെപിക്ക് കഴിയുന്നില്ല അതുകൊണ്ട് വെടക്കാക്കി തനിക്കാക്കാം എന്ന നിലപാട്. ബിജെപി സര്‍ക്കാര്‍ ഈ നെറികെട്ട രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നാണ് നേതാക്കന്മാരുടെ ആവശ്യം. മോദി സര്‍ക്കാര്‍ കുറച്ച് വളഞ്ഞ വഴി പിടിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇറക്കുന്ന ആയുധം തന്നെയാണ് ഇത്. അല്ല അഴിമതിക്കാരായ രാഷ്ട്രീയക്കാരെ പൂട്ടുക എന്ന ശരിയായ ഉദ്ദേശം ആയിരുന്നെങ്കില്‍ എന്നേ ഇവരൊക്കെ അകത്ത് കിടന്നേനേ. ഇത് കേസെടുത്ത് അകത്താക്കുമെന്ന ഭീഷണി മുനയില്‍ നിര്‍ത്താനുള്ള തന്ത്രമാണ്. കേരളത്തില്‍ തന്നെ കണ്ടില്ലെ പിണറായി സര്‍ക്കാരിനെ പൂട്ടാനാണെഹ്കില്‍ ആവശ്യത്തിലധികം കേസുണ്ട് എന്നാല്‍ അതിലൊന്നും തൊടില്ല. പകരം അവരിങ്ങനെ അണ്ണനും തമ്പിയും കളിക്കുന്നു. ജനങ്ങല്‍ പൊട്ടരാകുന്നു അത്ര തന്നെ. ഏതായാലും ദക്ഷിണേന്തയന്‍ സംസ്ഥാനങ്ങളിലെ അഴിമതിക്കാര്‍ നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (5 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (5 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (6 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends